തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കാന്‍ നിര്‍ദ്ദേശം. വെള്ളിയാഴ്ച സ്‌കൂളുകളില്‍ ഡ്രൈ ഡേ ആചരിക്കും. ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ആയിരിക്കും ഡ്രൈ ഡേ ആചരിക്കുക. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനാണ് നിര്‍ദ്ദേശം നല്‍കിയത്.
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പോരായ്മ കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഡ്രൈ ഡേ തീരുമാനിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചു.







