സെൻസസ് 2027: രാജ്യത്തെ ആദ്യ ഡിജിറ്റൽ ജനസംഖ്യാ കണക്കെടുപ്പ് ഇന്ന് മുതൽ

ന്യൂഡെൽഹി:രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് ഇന്ന് ആരംഭിക്കുന്നു. സെൻസസ് 2027 രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക. ഇന്ന് തുടങ്ങുന്നത് ആദ്യ ഘട്ടമാണ്. ഇന്ത്യ ആദ്യമായി പൂർണ ഡിജിറ്റൽ രൂപത്തിൽ നടത്തുന്ന സെൻസസ് എന്ന പ്രാധാന്യവും ഈ കണക്കെടുപ്പിനുണ്ട്.ആദ്യ ഘട്ടത്തിൽ ഭവൻ സെൻസസ് ആണ് നടക്കുക. വീടുകളുടെ തരം, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, കുടുംബ ആസ്തികൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഈ ഘട്ടത്തിൽ ശേഖരിക്കുക.കേരളത്തിൽ ആദ്യ ഘട്ട നടപടികൾ ജൂൺ മാസത്തിൽ മാത്രമേ ആരംഭിക്കൂ. ജൂൺ 16 മുതൽ 30 വരെ …

കള്ളക്കടത്തുകാരും മയക്കുമരുന്നിടപാടുകാരും ജാഗ്രതൈ: ഡി.ആർ. ഐ അതീവ ജാഗ്രതയിൽ

കൊച്ചി: നിഷ്പക്ഷവും നീതി പൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനു നിരോധിത വസ്തുക്കളുടെ കടത്തും അനധികൃത വ്യാപാരവും കർശനമായി തടയുന്നതിനു റവന്യൂ ഇന്റലിജൻസ് ഡയറ ക്ടറേറ്റ് കർശന നടപടി ആരംഭിച്ചു. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ അനധികൃത ചരക്കുകള്‍, മയക്കുമരുന്ന്, സ്വർണം, വിദേശ കറൻസി, വനം-വന്യജീവി ഉല്പന്നങ്ങൾ എന്നിവയുടെ കടത്തുമായോ മറ്റ് നിരോധിത പ്രവർത്തനങ്ങളുമായോ ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പ്രത്യേക ഹെൽപ്പ് ലൈൻ വഴി അറിയിക്കണമെന്ന് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു. …

ആലുവയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ; ബസ് സ്റ്റോപ്പും കടയും തകർത്തു; 3 പേർക്ക് പരിക്ക്

ആലുവ: ആലുവ ദേശീയ പാതയിൽ ഇന്ന് വൈകിട്ട് ഇതര സംസ്ഥാനത്ത് നിന്നെത്തിയ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിൽ പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്കേറ്റു.ബസ് സ്റ്റോപ്പും തൊട്ടടുത്തുണ്ടായിരുന്ന കടയും ലോറി തകർത്തു. ബസ് സ്റ്റോപ്പിന്റെ കോൺക്രീറ്റ് ഘടന ലോറിയിലേക്ക് വീണ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ നില ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം. ബസ് സ്റ്റോപ്പിൽ കാത്തുനിന്നവർക്കാണോ അതോ ബൈക്കിൽ സഞ്ചരിച്ചവർക്കാണോ പരിക്കേറ്റതെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

മഴ കിട്ടാത്തവര്‍ വിഷമിക്കേണ്ട; ഏപ്രിലില്‍ വരുന്നുണ്ട് പെരുംമഴ

തിരുവനന്തപുരം:ഏപ്രിൽ മാസത്തിൽ കേരളം ഉൾപ്പെടെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണ നിലയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കുകിഴക്കൻ ഇന്ത്യ ഒഴികെ മറ്റു മിക്ക സംസ്ഥാനങ്ങളിലും ഇതേ സ്ഥിതി പ്രതീക്ഷിക്കുന്നു. എന്നാൽ വടക്കുകിഴക്കൻ മേഖലകളിൽ മഴ സാധാരണ നിലയേക്കാൾ കുറവായിരിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.താപനിലയുടെ കാര്യത്തിൽ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഏപ്രിലിൽ പരമാവധി താപനില സാധാരണ നിലയിൽ അല്ലെങ്കിൽ അതിൽ താഴെ നിലനിൽക്കും. എന്നാൽ കിഴക്കൻ, വടക്കുകിഴക്കൻ, വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ സാധാരണത്തേക്കാൾ …

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പേട്രിയേറ്റിന്റെ റിലീസ് മാറ്റിവച്ചു

കൊച്ചി:മലയാളി പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയേറ്റ് ചിത്രത്തിന്റെ പ്രദർശനം മാറ്റിവച്ചു. ഏപ്രിൽ 23ന് തിയേറ്ററുകളിലെത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് ഇപ്പോൾ നീട്ടിവച്ചതായി നിർമാതാവ് ആന്റോ ജോസഫ് അറിയിച്ചു. ചിത്രം ഏറ്റവും മികച്ച നിലവാരത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കുറച്ചു ദിവസങ്ങൾ കൂടി വേണ്ടിവരുമെന്ന് ആന്റോ ജോസഫ്പറഞ്ഞു.പുതിയ റിലീസ് തിയ്യതി ഏപ്രിൽ 1 വൈകിട്ട് ആറ് മണിക്ക് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രഖ്യാപിക്കുമെന്നു അറിയിപ്പിൽ കൂട്ടിച്ചേർത്തു. ചിത്രത്തിൽഡാനിയൽ …

കുവൈത്ത് ഡ്രോൺ ആക്രമണം: കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക്

കുവൈത്ത് : കുവൈത്തിലെ ശുഐബ ജലശുദ്ധീകരണ ശാലയ്ക്ക് നേരെ തിങ്കളാഴ്ച പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട തമിഴ്‌നാട് സ്വദേശി സന്താന സെൽവം കൃഷ്ണന്റെ (37) മൃതദേഹം സ്വദേശത്തേക്ക് തിരിച്ചയച്ചു. കുവൈത്ത് എയർവേയ്സ് പ്രത്യേകം ഒരുക്കിയ വിമാനത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മൃതദേഹം കൊളംബോ വഴി കൊച്ചിയിലെത്തിക്കും. അവിടെ നിന്ന് കരമാർഗം രാമനാഥപുരം ജില്ലയിലെ മുത്തുകുളത്തൂരിലുള്ള കുടുംബവീട്ടിൽ എത്തിക്കും.മേഖലയിലെ യുദ്ധസാഹചര്യം കാരണം കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടതോടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നത് ഏറെ ദുഷ്കരമായിരുന്നു. …

എഫ് സി ആർ എ ഭേദഗതി ബിൽ: വിവാദം രൂക്ഷം, നാളെ ലോക്സഭയിൽ ചർച്ച

ന്യൂഡെൽഹി: എഫ് സി ആർ എ നിയമഭേദഗതി ബില്ലിനെ ചൊല്ലിയുള്ള തർക്കം കൊഴുക്കുന്നതിനിടെ നാളെ ലോക്സഭയിൽ ഇതുസംബന്ധിച്ച ചർച്ച നടക്കും. കേരളത്തിലെ എംപിമാർ തെരഞ്ഞെടുപ്പ് പ്രചാരണം മാറ്റിവെച്ച് ദില്ലിയിലെത്തി ഈ വിഷയത്തിൽ ശക്തമായ നിലപാടെടുക്കണമെന്ന് സി ബി സി ഐ ആവശ്യപ്പെട്ടു.ഈ മാസം 25ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ അവതരിപ്പിച്ച ബിൽ നാളെ ചർച്ച ചെയ്ത് പാസാക്കാനാണ് നീക്കം. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ബിൽ രാജ്യസഭയിലും അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു.ബിൽ …

ടെക്സാസിൽ വാഹനപരിശോധനയ്ക്കിടെ 20 പൗണ്ട് കൊക്കെയ്ൻ പിടികൂടി

പി പി ചെറിയാൻ ടെക്സാസ് :ടെക്സാസിലെ പാൻഹാൻഡിലിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിന്റെ ഡാഷ്‌ബോർഡിൽ ഒളിപ്പിച്ച നിലയിൽ 20 പൗണ്ട് (ഏകദേശം 9 കിലോ) കൊക്കെയ്ൻ പിടികൂടി. തിങ്കളാഴ്ച രാത്രി ഐ-40 ഹൈവേയിലാണ് സംഭവം.മറ്റൊരു ട്രക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്ന വാഹനത്തിന്റെ ഡാഷ്‌ബോർഡിലെ രഹസ്യ അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.കാലിഫോർണിയയിൽ നിന്ന് നോർത്ത് കരോലിനയിലേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.സംഭവത്തിൽ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ടെക്സാസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് അന്വേഷണം തുടരുകയാണ്.

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

പി പി ചെറിയാൻ ന്യൂയോർക്ക്: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മീഎന്ന ഓർമ്മക്കുറിപ്പിന് അന്താരാഷ്ട്ര പ്രശസ്തമായ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം ലഭിച്ചു. മാൻഹട്ടനിലെ ന്യൂ സ്കൂളിൽ 26-ന് നടന്ന ചടങ്ങിലാണ്പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.ആത്മകഥാ വിഭാഗത്തിലാണ് അരുന്ധതി റോയി ഈ നേട്ടം കൈവരിച്ചത്. ഒരു ആർക്കിടെക്ചർ വിദ്യാർത്ഥിനിയിൽ നിന്ന് എഴുത്തുകാരിയിലേക്കുള്ള അവരുടെ വളർച്ചയും അമ്മയുമായുള്ള ആത്മബന്ധവുമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. അരുന്ധതി റോയിക്ക് വേണ്ടി സ്ക്രിബ്നർ പബ്ലിഷർ നാൻ ഗ്രഹാം അവാർഡ് …

ഫോർട്ട് വർത്ത് പോലീസ് ഓഫീസറെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ്: യുവതിക്ക് ജീവപര്യന്തം തടവ്

പി പി ചെറിയാൻ ഫോർട്ട് വർത്ത്: 2024-ൽ ഡ്യൂട്ടിക്കിടെ ഫോർട്ട് വർത്ത് പോലീസ് സർജന്റ് ബില്ലി റാൻഡോൾഫിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ 26-കാരിയായ ഡി ഔജാലെ ഇവാൻസിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തിങ്കളാഴ്ച ടാരന്റ് കൗണ്ടി കോടതിയാണ് ശിക്ഷ വിധിച്ച ത് .2024 ഓഗസ്റ്റ് 12-ന് ഐ-35 ഡബ്ല്യു ഹൈവേയിൽ മറ്റൊരു അപകടസ്ഥലത്ത് ട്രാഫിക് നിയന്ത്രിക്കുകയായിരുന്നു 29 വർഷത്തെ സർവീസുള്ള ബില്ലി റാൻഡോൾഫ്. ഈ സമയത്ത് തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ഇവാൻസിന്റെ …

റെയിൽവേ പിഡബ്ല്യുഎം ആ യിരുന്ന അച്ചേരിയിലെ പി വി കൃഷ്ണൻ അന്തരിച്ചു

ഉദുമ : റെയിൽവേയിൽ നിന്ന് പിഡബ്ല്യുഎം യായി വിരമിച്ച അച്ചേരിയിലെ പി വി കൃഷ്ണൻ (87) അന്തരിച്ചു.ഭാര്യ: ജാനകി. മക്കൾ: ശ്രീദേവി, വേണുഗോപാലൻ (സിപിഎം), ഷീല, സുധാകരൻ(സിപി എം ), അനിൽകുമാർ, വിനോദ് കുമാർ (മർച്ചന്റ് നേവി), ബീന. മരുമക്കൾ:- കുമാരൻ (അരളിക്കട്ട), വിജയൻ (ഉദുമ), ഭാസ്കരൻ (ചട്ടഞ്ചാൽ). സൗദാമിനി പൊതാവൂർ, രജിത ബീം ബുങ്കാൽ, ശ്രുതി (ഒടയഞ്ചാൽ), അനില (പെരുമ്പള). സഹോദരങ്ങൾ: വെള്ളച്ചി, പരേതരായ നാരായണൻ, ബംബൻ, കണ്ണൻ, നാരായണി, മാധവി (ഉണ്ടച്ചി).

കേടായ ഫാന്‍ നന്നാക്കാന്‍ കെട്ടിടത്തിന് മുകളില്‍ കയറിയ പ്രതി ജയില്‍ ചാടി; മണിക്കൂറുകള്‍ക്കുള്ളില്‍ പിടിവീണു

തൃശൂര്‍: കേടായ ഫാന്‍ നന്നാക്കാന്‍ കെട്ടിടത്തിന് മുകളില്‍ കയറിയ പ്രതി ജയില്‍ ചാടിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പിടിവീണു. ചാവക്കാട് സബ് ജയിലില്‍ നിന്ന് ചാടിപ്പോയ മലപ്പുറം എടക്കര പലേമാട് പുതിയത്ത് ശ്രീരാജിനെ (22) ആണ് മണിക്കൂറുകള്‍ക്കകം ഗുരുവായൂര്‍ പൊലീസ് പിടികൂടിയത്. പാവറട്ടി പൊലീസ് സ്റ്റേഷനില്‍ പോക്സോ കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ശ്രീരാജ്. ജയിലിലെ കേടായ ഫാന്‍ നന്നാക്കുന്നതിനായാണ് ഇയാളെ സെല്ലിന് പുറത്തിറക്കിയത്. ഓടുമേഞ്ഞ കെട്ടിടത്തിന് മുകളിലെ ഫാന്‍ നന്നാക്കാന്‍ കയറിയ ഇയാള്‍ ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ …

ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍; പിന്നാലെ ഭാര്യ ഫ്‌ളാറ്റിന്റെ 17-ാം നിലയില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു; ടെക്കി ദമ്പതികളുടെ മരണത്തില്‍ നടുങ്ങി ബന്ധുക്കളും അയല്‍വാസികളും

ബെംഗളൂരു: ഭര്‍ത്താവിനെ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ഭാര്യ ഫ്‌ളാറ്റിന്റെ 17-ാം നിലയില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു. തെലങ്കാനയിലെ സിദ്ദിപേട്ടില്‍ നിന്നുള്ള യുവ സോഫ്റ്റ്വെയര്‍ ദമ്പതികളാണ് മരിച്ചത്. സിദ്ദിപേട്ടില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ഭാനു ചന്ദര്‍ റെഡ്ഡി കുന്ത (32), പ്രമുഖ ടെക് കമ്പനിയായ ഐബിഎമ്മില്‍ ജോലി ചെയ്തിരുന്ന ഭാര്യ ബിബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്. ജോലി കഴിഞ്ഞ് ഷാസിയ സിറാജ് താമസസ്ഥലത്തെത്തിയപ്പോള്‍ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പലതവണ …

പേരാലിൽ റോഡ് നവീകരണമില്ലാതെ രണ്ട് പതിറ്റാണ്ട്: ഇതാണോ സന്തുലിത വികസനമെന്നു നാട്ടുകാർ

കുമ്പള: നാടിന്റെ വികസനത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും പങ്കില്ലേ എന്നു നാട്ടുകാർ ആരായുന്നു. പരിഹരിക്കാത്ത ഒട്ടനവധി പ്രാദേശിക വിഷയങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടുകാർ വിഷയമാക്കുന്നത് രാഷ്ട്രീയപാർട്ടികൾക്ക് തലവേദനയാവുന്നു. കുമ്പള പേരാൽ വാർഡിലെ “തായൽ”സ്കൂൾ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകളായി. വർഷങ്ങളായി റീടാറിങ് ചെയ്യാത്തതുമൂലം റോഡ് തകർന്നു കിടക്കുന്നു. ഓരോ വർഷവും പഞ്ചായത്ത് അധികൃതരുടെയും, വാർഡ് മെമ്പറുടെയും ശ്രദ്ധയിൽപ്പെടുത്തുമ്പോൾ ലഭിക്കുന്ന മറുപടി ഫണ്ട് നീക്കി വെച്ചിട്ടുണ്ടെന്നാണ് നീക്കിവെച്ച ഫണ്ട് ഇത്രയും കാലം എങ്ങോട്ടു പോയെന്നു …

അരക്ഷിതരായ നായ്ക്കൾക്കും പൂച്ചകൾക്കും ഒരു രക്ഷകൻ; മൊഗ്രാലിലെ മത്സ്യ വില്പനക്കാരൻ ശരീഫ് അസൈനാർ

കുമ്പള: നായ്ക്കളും പൂച്ചകളും മനുഷ്യരും മാത്രമല്ല, ജന്തുജാലങ്ങളൊക്കെ അക്രമകാരികളാവുന്നതു എന്തു കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?മൊഗ്രാലിൽ മീൻവിറ്റ് അന്നന്നത്തെ ഉപ ജീവനത്തിനു മാർഗ്ഗം കണ്ടെത്തുന്ന ശരീഫ് അസൈനാർ ആൾക്കൂട്ടത്തിൽ നിന്നു മാറി നിന്ന് അതിനെ ക്കുറിച്ചൊക്കെ ചിന്തിച്ചു. കൊച്ചു മനസ്സു ഉത്തരവും കണ്ടുപിടിച്ചു. എല്ലാ കുഴപ്പങ്ങൾക്കും കാരണം വിശപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. അതിനു തന്നാൽ കഴിയുന്ന പരിഹാരവും അദ്ദേഹം കണ്ടെത്തി. മാത്രമല്ല, അതു സ്വയം കൃത്യനിഷ്ഠയോടെ അദ്ദേഹം നിർവഹിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടു മൊഗ്രാലിൽ തെരുവു നായ്ക്കളും പൂച്ചകളും ശാന്തരും സമാധാനി …

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘മാതാവിന്റെ അടുപ്പക്കാരന്‍’ അറസ്റ്റില്‍

മാന്നാര്‍: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. അമ്പലപ്പുഴ പുറക്കാട് പുത്തന്‍ പറമ്പില്‍ രാജേഷ് രാമചന്ദ്രന്‍ (39) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാവുമായി ജ്യോത്സ്യനായ ഇയാള്‍ക്ക് അടുപ്പമുണ്ടെന്ന് പൊലീസ് പറഞ്ഞു. മാന്നാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടിലാണ് പെണ്‍കുട്ടിയും മാതാവും വാടകയ്ക്ക് താമസിക്കുന്നത്. അവിടെ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടി തന്നെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. പരാതി നല്‍കിയ വിവരം അറിഞ്ഞ പ്രതി ഒളിവില്‍ …

ഐ.പി.എല്‍ മത്സരത്തിനിടെ കൊല്‍ക്കത്ത ആരാധികയ്ക്ക് വിവാഹാഭ്യര്‍ഥന; ദൃശ്യങ്ങള്‍ വൈറല്‍

മുംബൈ: ഐ.പി.എല്‍ മത്സരത്തിനിടെ കൊല്‍ക്കത്ത ടീം ആരാധികയോട് വിവാഹാഭ്യര്‍ഥന നടത്തുന്ന മുംബൈ ടീം ആരാധകന്റെ ദൃശ്യങ്ങള്‍ വൈറല്‍. കൊല്‍ക്കത്തയുടെ ഔദ്യോഗിക പേജിലടക്കം ഇതിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജഴ്‌സി ധരിച്ചിരുന്ന കാമുകിക്ക് മോതിരം നല്‍കിക്കൊണ്ടാണ് മുംബൈ ജഴ്‌സി ധരിച്ച യുവാവ് വിവാഹാഭ്യര്‍ഥന നടത്തിയത്. യുവതിയുടെ വിരലില്‍ അണിയിക്കാനുള്ള മോതിരമടക്കം യുവാവ് കൈയില്‍ കരുതിയിരുന്നു. എന്നാല്‍ മോതിരം ബോക്‌സില്‍ നിന്ന് എടുക്കുന്നതിനിടെ താഴെ വീണു. ഇതോടെ യുവാവ് പരിഭ്രാന്തനായി. അല്‍പസമയം അവിടെയുണ്ടായിരുന്ന കാണികളും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. …

ബി ജെ പി പ്രകടന പത്രിക പുറത്തിറക്കി; അതിവേഗ റെയില്‍പാതയും എയിംസും യാഥാര്‍ത്ഥ്യമാക്കും, തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ

തിരുവനന്തപുരം: വന്‍ വാഗ്ദാനങ്ങളുമായി ബി ജെ പി പ്രകടനപത്രിക പുറത്തിറക്കി. കേരളത്തില്‍ എയിംസ് യാഥാര്‍ത്ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. കോഴിക്കോട്ടും തിരുവനന്തപുരത്തും മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ അതിവേഗ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ട് എല്‍ പി ജി സിലിണ്ടര്‍ സൗജന്യമായി നല്‍കും. ഓരോ വീടിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം, ക്ഷേമ പെന്‍ഷന്‍ 3000രൂപയാക്കല്‍ എന്നിവയാണ് പ്രകടന പത്രികയിലെ മറ്റു പ്രധാന …