കുമ്പളയില്‍ സ്‌കൂള്‍ മതില്‍ തകര്‍ച്ചാ ഭീഷണിയില്‍; ദുരന്തങ്ങള്‍ക്കു കാത്തിരിക്കാതെ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യം

കുമ്പള: നൂറു കണക്കിനു വിദ്യാര്‍ത്ഥികളും വാഹനങ്ങളും കടന്നു പോകുന്ന കുമ്പള ഗവ. ഹൈസ്‌കൂള്‍ റോഡിലേക്ക് സ്‌കൂള്‍ മതില്‍ ഇടിഞ്ഞു വീഴാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. പകല്‍ സമയത്തു മതിലിടിഞ്ഞാല്‍ അത് വലിയ കെടുതികളുണ്ടാക്കിയേക്കുമെന്ന് നാട്ടുകാര്‍ അധികൃതരെ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നുണ്ടെങ്കിലും അവര്‍ ആവലാതി കേള്‍ക്കാന്‍ പോലും തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കുമ്പള ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ. സീനിയര്‍ ബേസിക് സ്‌കൂള്‍ എന്നിവയുടെ ഗ്രൗണ്ടിന്റെ ചുറ്റുമതില്‍ നേരത്തെ ഭാഗികമായി അടര്‍ന്നു വീണിരുന്നു. നിര്‍മ്മാണത്തിലെ തട്ടിപ്പാണ് കാരണമെന്ന് ആക്ഷേപമുയരുകയും മതില്‍ കെട്ടിയ കരാറുകാരനും അതിന് കാവല്‍ നിന്ന മരാമത്തുകാര്‍ക്കുമെതിരെ നടപടി വേണമെന്നും ആവശ്യമുയരുകയും ചെയ്തിരുന്നുവെങ്കിലും എന്തെല്ലാം കേള്‍ക്കുന്ന അധികൃതര്‍ അതു ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ കളയുകയായിരുന്നുവെന്നു നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ഇതിനിടയില്‍ ഇടിഞ്ഞു വീണ മതിലിനോടു ചേര്‍ന്ന ഭാഗം റോഡിലേക്ക് ചാഞ്ഞിട്ടുണ്ട്. മഴ ശക്തമാവുന്നതോടെ മതിലിടിയാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ഭയക്കുന്നു. അപകടമുണ്ടായ ശേഷം ഞെട്ടാനിരിക്കുന്നവര്‍ അപകട സാധ്യത ഒഴിവാക്കാന്‍ സത്വര നടപടിയെടുക്കണമെന്നു ആവശ്യമുയരുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page