ബന്തിയോട്ടും ഉപ്പളയിലും പാന്‍മസാല വേട്ട; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ബന്തിയോട്ടും ഉപ്പളയിലും പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ടു പേരെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി അറസ്റ്റു ചെയ്തു.
ഉപ്പള റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ ഇന്നലെ (ബുധന്‍) വൈകുന്നേരം ആറരമണിയോടെ നടത്തിയ പരിശോധനയില്‍ ഉത്തര്‍പ്രദേശ്, അസംഗാര്‍ഹ്, റൗണാപര്‍ സ്വദേശി വിനോദ് സോണാകറി(44)നെയാണ് മഞ്ചേശ്വരം എസ്‌ഐ കെആര്‍ ഉമേശും സംഘവും അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് വിവിധ തരത്തിലുള്ള 345 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയതായി പൊലീസ് പറഞ്ഞു.
കുമ്പള പൊലീസ് ബന്തിയോട്ട് നടത്തിയ പരിശോധനയില്‍ ഉത്തര്‍പ്രദേശ് സ്വദേശി ഇന്ദ്രജിത്ത് സോങ്കാറി(32)നെ അറസ്റ്റു ചെയ്തു. ഇയാളിൽനിന്ന് രണ്ട് പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ചിരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page