കണ്ണൂര്‍: വാഴക്കുല വെട്ടുന്നതിനിടെ ഏണിയില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു. പാനൂര്‍, മേലെ ചമ്പാട്ടെ ബൈത്തുല്‍ അമീനിലിലെ പിഎം അസീസ് (63) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. വാഴയില്‍ ഏണി ചാരിവച്ച് കുല വെട്ടുന്നതിനിടയിലാണ് അപകടം. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.







