കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. 39കാരി നല്‍കിയ പരാതിയില്‍ മടിക്കൈ,ആലയില്‍ സ്വദേശി ശ്രീജിത്തി(42)നെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. പരാതിക്കാരിയുമായി ശ്രീജിത്ത് നേരത്തെ പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നുവത്രെ. അതിനു ശേഷം ശ്രീജിത്ത് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.






