പി എം ശ്രീ പദ്ധതി: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ നിന്നു ഇടതു സര്‍ക്കാര്‍ ഒരു പൈസ പോലും കൈപ്പറ്റിയിട്ടില്ലെന്നു മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പദ്ധതിയില്‍ ഒപ്പിട്ട ഇടതു സര്‍ക്കാര്‍ പണം പറ്റിയിട്ടുണ്ടെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പി എം ശ്രീ പദ്ധതിയില്‍ നിന്നു ഇടതു സര്‍ക്കാര്‍പണം കൈപ്പറ്റിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുയാണെന്നും ശിവന്‍ കുട്ടി പറഞ്ഞു.
ഇടതു സര്‍ക്കാര്‍ ഒപ്പിട്ട പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും വ്യത്യസ്ത നിലപാടുകള്‍ വ്യക്തമാക്കിയതോടെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്.
അതേസമയം പി എം ശ്രീയും 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് 2001ല്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച എസ് എസ് എയും തമ്മില്‍ കേന്ദ്രസര്‍ക്കാര്‍ ബന്ധിപ്പിച്ചിരുന്നു. പി എം ശ്രീ പദ്ധതി നടപ്പാക്കാമെന്നുറപ്പാക്കിയാലേ എസ് എസ് എ ഫണ്ട് കൈമാറൂ എന്നു കേന്ദ്രം വാശിപ്പിടിച്ചതിനെ തുടര്‍ന്നുപിണറായി സര്‍ക്കാര്‍ പി എം ശ്രീ കരാറില്‍ ഒപ്പു വയ്ക്കുകയും എസ് എസ് എ ഫണ്ടില്‍ നിന്നുള്ള സംസ്ഥാന വിഹിതമായി 92 കോടിയില്‍പ്പരം രൂപ കൈപ്പറ്റുകയും ചെയ്തിരുന്നതായി സൂചനയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page