കാസര്‍കോട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന പി നിധിന്‍ രാജ് ചുമതലയേറ്റു. ജില്ലക്കാരനായ ഇദ്ദേഹം കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയാണ്. ജില്ലാ പൊലീസ് ചീഫായിരുന്ന വിജയഭാരത് റെഡ്ഡിയെ കണ്ണൂരിലേക്കു സ്ഥലം മാറ്റിയിരുന്നു. ഇദ്ദേഹം എസ് പി നിധിന്‍ രാജിനെ സ്വീകരിച്ചു ചുമതല കൈമാറി.
തിരുവനന്തപുരം അസി. കമ്മീഷണര്‍, കോഴിക്കോട് റൂറല്‍ എസ് പി എന്നീ നിലകളിലും നിധിന്‍രാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ലാണ് ഐ പി എസ് ലഭിച്ചത്.







