കരുനാഗപ്പള്ളിയില്‍ ബ്രൗണ്‍ഷുഗറും കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റില്‍

കൊല്ലം: അതിഥിത്തൊഴിലാളിയെ ബ്രൗണ്‍ഷുഗറും കഞ്ചാവുമായി കൊല്ലം കരുനാഗപ്പള്ളി ആദിനാട് കൊച്ചാലും മുട്ടില്‍ നിന്ന് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. പശ്ചിമബംഗാള്‍ 24 പരഗാനാസ് കലികട്ടല, ജോഷോഹര്‍പര സ്വദേശി ബപ്പാഅകുഞ്ചി(35) എന്നയാളെയാണ് അറസ്റ്റു ചെയ്തത്. 60,000 രൂപ വിലവരുന്ന ബ്രൗണ്‍ഷുഗറും 5000 രൂപ വിലവരുന്ന കഞ്ചാവുമാണ് ഇയാളില്‍ നിന്നു പിടികൂടിയതെന്നു എക്‌സൈസ് പറഞ്ഞു.ഈ വര്‍ഷമാദ്യം കഞ്ചാവുമായി ഇാളെ അറസ്റ്റു ചെയ്തിരുന്നതായി എക്‌സൈസ് അറിയിച്ചു.

കുവൈത്തില്‍ വന്‍ മയക്കുമരുന്നുവേട്ട: ഇന്ത്യക്കാരനായ യുവാവും ഫിലിപ്പിനോ യുവതിയും അറസ്റ്റില്‍

കുവൈത്ത് സിറ്റി: മയക്കുമരുന്നു വില്‍പ്പനക്കാരായ ഇന്ത്യന്‍ യുവാവിനെയും ഫിലിപ്പിനോ സ്വദേശിയായ യുവതിയെയും കുവൈത്ത് സല്‍മിയ പൊലീസ് അറസ്റ്റു ചെയ്തു. മയക്കുമരുന്നു കൈവശം സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്തുവെന്നതിനാണ് ഇവര്‍ അറസ്റ്റിലായത്. പ്രതികളെ അറസ്റ്റു ചെയ്ത പൊലീസ് സമഗ്ര അന്വേഷണത്തിനു ശേഷം ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിനു കൈമാറി.മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കുമെന്നു മുന്നറിയിച്ചു.

മയക്കുമരുന്നുകേസ്: പ്രശസ്ത കുവൈത്ത് നടി ജയിലില്‍; നടി മയക്കുമരുന്നിന് അടിമയെന്നു പൊലീസ്

കുവൈത്ത്‌സിറ്റി: പ്രശസ്ത കുവൈത്ത് നടി ഷുജൗണ്‍ ആല്‍ ഹജ്രിയെ മയക്കുമരുന്നു കേസില്‍ കുവൈത്ത് പൊലീസ് ജയിലിലടച്ചു. നടിയില്‍ നിന്നു കഞ്ചാവ്, കൊക്കെയ്ന്‍ മറ്റു നിരോധിത മയക്കുമരുന്നുകള്‍ തുടങ്ങിയവ കഴിഞ്ഞമാസം പിടികൂടിയ പൊലീസ് ഇവരെ അറസ്റ്റു ചെയ്തിരുന്നു. വിശ്വസനീയമായ വിവരങ്ങള്‍ക്കും സൂക്ഷ്മമമായ നിരീക്ഷണത്തിനും ശേഷമാണ് അറസ്റ്റ് എന്നു പൊലീസ് പറഞ്ഞു. പൊതുജനാരോഗ്യത്തിനും സമാധാനാന്തരീക്ഷത്തിനും ഇവര്‍ ഭീഷണിയാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത കന്നഡ നോവലിസ്റ്റ് ഡോ. എസ് എല്‍ ഭൈരപ്പ അന്തരിച്ചു

ബാംഗ്ലൂര്‍: പ്രശസ്ത കന്നഡ സാഹിത്യകാരന്‍ ഡോ. എസ് എല്‍ ഭൈരപ്പ (94) അന്തരിച്ചു.വംശവൃക്ഷ, ഗൃഹബംഗ, പര്‍വ, ലാട്ടു, നായ്‌നെരളു, സാക്ഷി, അഞ്ചു തുടങ്ങി 25ലേറെ നോവലുകള്‍ രചിച്ചിട്ടുണ്ട്. രണ്ടുതവണ കര്‍ണ്ണാടക സാഹിത്യഅക്കാദമി അവാര്‍ഡും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. സരസ്വതി സമ്മാനവും ലഭിച്ചിരുന്നു. 1931 ആഗസ്റ്റ് 20ന് ഹാസന്‍ ജില്ലയിലെ ചെന്നരായ പട്ടണതാലൂക്കിലായിരുന്നു ജനനം. കുട്ടിക്കാലത്തു മാതാവ് മരിച്ചതിനെ തുടര്‍ന്നു കൂലിപ്പണിയെടുത്താണ് അദ്ദേഹം പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് മുംബൈയില്‍ പല ജോലികള്‍ ചെയ്തു. അതിനുശേഷം മൈസൂരില്‍ തിരിച്ചെത്തി …

വയനാട്ടില്‍ ആത്മഹത്യ ചെയ്ത എന്‍ എം വിജയന്റെ കുടുംബത്തിന്റെ ബാങ്ക് കടക്കുടിശ്ശിക കെ പി സി സി തീര്‍ത്തു; 63 ലക്ഷം രൂപ കോണ്‍ഗ്രസ് തിരിച്ചടച്ചു

വയനാട്: ബാങ്ക് കടക്കുടിശ്ശികയെത്തുടര്‍ന്നു ആത്മഹത്യചെയ്ത കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ കുടുംബത്തിന്റെ കടക്കുടിശ്ശിക കെ പി സി സി തീര്‍ത്തു. ഇതിനു വേണ്ടി കെ പി സി സി 63 ലക്ഷം രൂപ ബാങ്കില്‍ തിരിച്ചടച്ചു. വയനാട് ഡി സി സി മുന്‍ ട്രഷററാണ് വിജയന്‍. കടം അടച്ചു തീര്‍ക്കാത്തതിനെത്തുടര്‍ന്നു വിജയന്റെ മരുമകന്‍ ഡി സി സി ഓഫീസിനു മുന്നില്‍ സത്യാഗ്രഹം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്തു വിജയന്‍ ഇടനിലക്കാരനായി …

ഡെല്‍ഹിയിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ പരാതിയുമായി 17 വിദ്യാര്‍ത്ഥിനികള്‍; കേസ്; സ്വാമി ഒളിവില്‍

ന്യൂഡല്‍ഹി: ഡെല്‍ഹിയിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവമായ സ്വാമി ചൈതന്യാനന്ദ സരസ്വതിയെന്ന പാര്‍ത്ഥ സാര്‍ത്തിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു.ഡെല്‍ഹിയിലെ ഒരു മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിരവധി വിദ്യാര്‍ത്ഥിനികള്‍ സ്വാമിക്കെതിരെ ലൈംഗിക പീഡനത്തിനു പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതികളില്‍ ഡെല്‍ഹി പൊലീസ് കേസെടുക്കുകയും പ്രതിക്കുവേണ്ടി അന്വേഷണവും തിരച്ചിലും തുടരുകയാണ്. ഇതിനിടയില്‍ ചൈതന്യാനന്ദ ഒളിവിലാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു മാനേജിംഗ് കമ്മിറ്റി അംഗമാണ് പ്രതി.ഡെല്‍ഹിയിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ് മെന്റിലെ 32 പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ വിദ്യാര്‍ത്ഥികളില്‍ നിന്നു ഡെല്‍ഹി വസന്ത് …

സംസ്ഥാന പദവി: ലഡാക്കില്‍ വന്‍ പ്രതിഷേധം: യുവാക്കളും പൊലീസും ഏറ്റുമുട്ടി

ലഡാക്ക്: ലഡാക്കിനു സംസ്ഥാന പദവി അനുവദിക്കണമെന്നാവശ്യപ്പെട്ടു നടക്കുന്നു. വന്‍ പ്രതിഷേധത്തിനിടയില്‍ അക്രമാസക്തരായ യുവാക്കളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാര്‍ജ്ജും നടത്തി. അക്രമാസക്തരായ യുവാക്കള്‍ പൊലീസിനു നേരെ നടത്തിയ കല്ലേറിനെ തുടര്‍ന്നാണ് പൊലീസ് നടപടി.ആറാം ഷെഡ്യൂള്‍ നീട്ടണമെന്നും ലഡാക്കിനു സംസ്ഥാന പദവി നല്‍കണമെന്നുമാവശ്യപ്പെട്ടു നേരത്തെ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ തീരുമാനമുണ്ടാവുകയോ ചര്‍ച്ച തുടരുകയോ ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം നടന്നിരുന്നത്. ഇതിനിടയിലാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത ലേ അപക്‌സ് ബോഡി, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലൈന്‍സ് എന്നീ സംഘടനകളില്‍പ്പെട്ട യുവാക്കള്‍ …

ഡോക്ടറാകാന്‍ വയ്യ; എം ബി ബി എസിനു പ്രവേശനം ലഭിച്ച 19 കാരന്‍ ആത്മഹത്യചെയ്തു

മുംബൈ: മെഡിസിന് പ്രവേശനം ലഭിച്ച 19 കാരന്‍ കോഴ്‌സിനു ചേരേണ്ട ദിവസം ആത്മഹത്യ ചെയ്തു. എന്താണു കാരണമെന്നല്ലേ? തനിക്കു ഡോക്ടറാകാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് വീട്ടില്‍ കുറിച്ചുവച്ച ആത്മഹത്യാക്കുറിപ്പില്‍ അയാള്‍ പറഞ്ഞു.മഹാരാഷ്ട്ര ചന്ദ്രപുരിലെ അനുരാഗ് അനില്‍ ബോര്‍ക്കറാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് അനുരാഗിനു ലഭിച്ചിരുന്നു. ഒ ബി സി വിഭാഗത്തില്‍ 1475-ാം റാങ്കുമുണ്ടായിരുന്നു. ബുധനാഴ്ച ഗോരഖ് പുരിലെ ഒരു കോളേജില്‍ എം ബി ബി എസിനു പ്രവേശനവും ലഭിച്ചിരുന്നതാണ്. കോളേജില്‍ …

റിട്ട. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും 90പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് റിട്ട. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. 90 പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും നഷ്ടപ്പെട്ടു. വിഴിഞ്ഞം വെങ്ങാന്നൂര്‍, വെണ്ണിയൂര്‍, മാവുവിള വില്‍സണ്‍വില്ലയിലെ ഗില്‍ബെര്‍ട്ടിന്റെ വീട്ടിലാണ് കവര്‍ച്ച.ഗില്‍ബെര്‍ട്ടിന്റെ സഹോദരിയുടെ മകന്‍ അടുത്തിടെ മരണപ്പെട്ടിരുന്നു. അതിനുശേഷം എല്ലാ ദിവസവും രാത്രി ഗില്‍ബെര്‍ട്ടും ഭാര്യയും സഹോദരിയുടെ വീട്ടില്‍ കൂട്ടുകിടക്കാന്‍ പോകുക പതിവായിരുന്നു. പതിവുപോലെ ചൊവ്വാഴ്ചയും കൂട്ടിനു പോയിരുന്നു. ബുധനാഴ്ച രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിലെ …

സഹോദരിയെ ശല്യം ചെയ്ത സംഭവത്തില്‍ പരാതി നല്‍കി; മഞ്ചേശ്വരത്ത് യുവതിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി, കേസ്

കാസര്‍കോട്: സഹോദരിയെ ശല്യം ചെയ്തതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ യുവതിയെ തടഞ്ഞു നിര്‍ത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. ഹൊസബട്ടു, ചാണക്യനഗറിലെ 35കാരിയുടെ പരാതിയില്‍ കുഞ്ചത്തൂര്‍പദവിലെ അമിത്തിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് സംഭവം. മഞ്ചേശ്വരം സഹകരണ ബാങ്കിനു മുന്‍വശത്തെ റോഡില്‍ കൂടി നടന്നു പോവുകയായിരുന്നു യുവതി. ഈ സമയത്ത് സ്‌കൂട്ടറിലെത്തിയ അമിത് യുവതിയെ തടഞ്ഞു നിര്‍ത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.

രാംലീല അവതരണത്തിനിടയില്‍ ദശരഥ വേഷം അണിഞ്ഞ അനുഗ്രഹീതകലാകാരന്‍ കുഴഞ്ഞു വീണു മരിച്ചു

സിംല: രാംലീല കലാ വിസ്മയം വേദിയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയില്‍ ശ്രീരാമന്റെ പിതാവായ ദശരഥന്റെ വേഷമണിഞ്ഞു സംഭാഷണം ഗാനമായി ആലപിച്ച് അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ പ്രശസ്ത നടന്‍ അമരീഷ് കുമാര്‍ ഹൃദ്രോഗത്തെത്തുടര്‍ന്ന് അന്തരിച്ചു. പ്രധാന നടന്‍ കുഴഞ്ഞു വീണതോടെ എന്തോ സംഭവിച്ചുവെന്ന ഉത്കണ്ഠ സദസ്സില്‍ പടര്‍ന്നു. സംഘാടകര്‍ ഉടന്‍ തന്നെ തിരശ്ശീലക്കു മുന്നില്‍ വന്നു കലാവതരണം മാറ്റിവച്ചതായി അറിയിച്ചു. ഹിമാചല്‍ പ്രദേശിലെ ചമ്പയിലാണ് സംഭവം. വേദിയില്‍ കുഴഞ്ഞു വീണ അമരീഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. രാമലീല കലാരൂപത്തിലെ പ്രധാന …

ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പരിസര ശുചീകരണം; ഹരിതകര്‍മ്മസേനാംഗത്തിനു പാമ്പു കടിയേറ്റതായി സംശയം; കന്യപ്പാടി സ്വദേശിനി ആശുപത്രിയില്‍

കാസര്‍കോട്: പെര്‍ള, ഉക്കിനടുക്കയിലുള്ള കാസര്‍കോട് ഗവ. കോളേജ് പരിസരം ശുചീകരിക്കുന്നതിനിടയില്‍ ഹരിതകര്‍മ്മ സേനാംഗത്തിനു പാമ്പു കടിയേറ്റതായി സംശയം. കന്യപ്പാടി സ്വദേശിനിയായ 37 കാരിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കോളേജില്‍ വിദ്യാര്‍ത്ഥി പ്രവേശനം ആരംഭിച്ച സാഹചര്യത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഹരിതകര്‍മ്മസേനാംഗങ്ങളാണ് ശുചീകരണം നടത്തുന്നത്. ജോലി തുടരുന്നതിനിടയിലാണ് കന്യപ്പാടി സ്വദേശിയുടെ കൈയില്‍ എന്തോ കടിച്ചതായി അനുഭവപ്പെട്ടത്. തേളോ പാമ്പോ ആയിരിക്കുമെന്നു കരുതി സ്ഥലത്ത് വിശദമായി പരിശോധിച്ചപ്പോള്‍ അണലി വര്‍ഗ്ഗത്തില്‍പ്പെടുന്ന പാമ്പിനെ കണ്ടെത്തി. ഇതോടെ പാമ്പു കടിച്ചതാണോയെന്ന …

പടന്ന, ഓരിയിലെ നവ്യയുടെ മരണം; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പടന്ന, ഓരി, കുഞ്ഞിമാടിലെ ടി പി രവിയുടെ മകള്‍ എം വി നവ്യ(25)യെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നവ്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്കിടയാക്കിയ കാരണം എന്താണെന്നു വ്യക്തമല്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.മാതാവ്: എം വി ഇന്ദിര. സഹോദരന്‍: വിവേക്.

ദേശീയപാതയില്‍ അപകടം പതിവാകുന്നു; നീലേശ്വരത്തിനും എരിയാലിനും പിന്നാലെ കാഞ്ഞങ്ങാട് സൗത്തിലും ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

കാസര്‍കോട്: കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയില്‍ നിയന്ത്രണം തെറ്റിയ ലോറി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം. മംഗ്‌ളൂരു ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ലോറി. കാഞ്ഞങ്ങാട് സൗത്തില്‍ നിയന്ത്രണം തെറ്റിയ ലോറി ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു, ലോറി പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവറും ക്ലീനറും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.നീലേശ്വരം, കരുവാച്ചേരിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ സമാന അപകടം ഉണ്ടായിരുന്നു. സര്‍വ്വീസ് റോഡില്‍ നിന്നു മെയിന്‍ റോഡിലേയ്ക്ക് കയറുന്നതിനിടയില്‍ നിയന്ത്രണം വിട്ട ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ഏതാനും ദിവസം മുമ്പ് കാസര്‍കോട്, …

വിശ്രമജീവിതം നയിക്കുന്ന മലയാള യക്ഷഗാന കുലപതിയെ എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സന്ദര്‍ശിച്ചു

കാസര്‍കോട്: വിശ്രമ ജീവിതം നയിക്കുന്ന മലയാളം യക്ഷഗാനത്തിന്റെ കുലപതികളില്‍ ഒരാളും പ്രമുഖ യക്ഷഗാന കലാകാരനും റിട്ട. ഹെഡ്മാസ്റ്ററുമായ അഡ്ക്ക ഗോപാലകൃഷ്ണ ഭട്ടിനെ (92)എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി അദ്ദേഹത്തിന്റെ വീട്ടിലെത്തി ആരോഗ്യം ജീവിതം ആശംസിച്ചു. ആരോഗ്യ വിവരങ്ങളും ജീവിത രീതിയും ചോദിച്ചറിഞ്ഞു. പിന്നീട് മന്ത്രാക്ഷത നല്കി അദ്ദേഹത്തെ അനുഗ്രഹിച്ച്ആശീര്‍വദിച്ചു. ഗോപാല കൃഷ്ണ ഭട്ടിനോട് സ്വാമികള്‍ അദ്ദേഹത്തിന്റെ കലാ ജീവിത അനുഭവങ്ങള്‍ ആരാഞ്ഞു. ഭട്ട് കലാരംഗം സമ്മാനിച്ച അവിസ്മരണീയമായ ഓര്‍മകള്‍ പങ്കുവച്ചു. സന്ദര്‍ശനത്തിന് സ്വാമിജിയോടു അതിയായ സന്തോഷം അറിയിച്ചു.

സ്‌കൂള്‍ കായിക മേളയ്ക്കിടയില്‍ കുഴഞ്ഞു വീണ് മരിച്ച ഹസന്‍ റസയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കാസര്‍കോട്: സ്‌കൂള്‍ കായിക മേളയ്ക്കിടയില്‍ കുഴഞ്ഞു വീണു മരിച്ച ഹസന്‍ റസയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ചൊവ്വാഴ്ച വൈകുന്നേരം വരെ കുഞ്ഞു പൂമ്പാറ്റയെ പോലെ സ്‌കൂള്‍ മുറ്റത്ത് പാറി നടന്ന ഹസന്‍ റസയുടെ ആകസ്മിക വിയോഗം ഉള്‍ക്കൊള്ളാനാകാതെ കണ്ണീരൊഴുക്കുകയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും.മംഗല്‍പ്പാടി ജി ബി എല്‍ പി സ്‌കൂളിലെ നാലാംതരം വിദ്യാര്‍ത്ഥിയായ ഹസന്‍ റസ ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. ഉത്തര്‍പ്രദേശ്, മുര്‍ഷിദാബാദ്, ദേവ്പൂര്‍ സ്വദേശി ഇന്‍സാഫലി- ജാസ്മിന്‍ ദമ്പതികളുടെ മകനാണ്. സഹോദരി: …

നുള്ളിപ്പാടിയിലെ ശ്രീദേവി പ്രിന്റേര്‍സ് ഉടമ എ ഗംഗാധരന്‍ അന്തരിച്ചു

കാസര്‍കോട്: നുള്ളിപ്പാടിയിലെ ശ്രീദേവി പ്രിന്റേര്‍സ് ഉടമ, പാറക്കട്ട, ശ്രീശൈലത്തിലെ എ ഗംഗാധരന്‍ (73) അന്തരിച്ചു. ബുധനാഴ്ച രാവിലെ വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം.ഭാര്യ: ജാനകി. മക്കള്‍: സനത്(ഗള്‍ഫ്), സജിത്ത് (യൂക്കോബാങ്ക് കണ്ണൂര്‍). മരുമക്കള്‍: ശീതള്‍, ചാര്‍മ്മിള. സഹോദരങ്ങള്‍: നാഗേഷ്, മോഹിനി, നിര്‍മ്മല, പരേതരായ കൃഷ്ണന്‍, സുരേഷ്.

വാതില്‍ തുറന്നുവെച്ചും, കെട്ടിവെച്ചും കര്‍ണാടക കെഎസ്ആര്‍ടിസി: മോട്ടോര്‍ വാഹന വകുപ്പ് നടപടി കേരള കെഎസ്ആര്‍ടിസിയില്‍ ഒതുങ്ങുന്നതായി പരാതി

കാസര്‍കോട്: വാതിലടക്കാന്‍ വിട്ടുപോകുന്ന കേരള കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് വലിയ പിഴ ചുമത്തുന്ന മോട്ടോര്‍ വാഹന വകുപ്പ് വാതില്‍ തുറന്നു വെച്ചും, കെട്ടിവെച്ചും മിന്നിപ്പായുന്ന കര്‍ണാടക സ്റ്റേറ്റ് ബസ്സുകള്‍ നോക്കിനിക്കുന്നെന്നു പരാതി.കാസര്‍കോട് -മംഗളൂരു ദേശീയപാതയില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക കെഎസ്ആര്‍ടിസി ബസ്സുകള്‍ വാതില്‍ തുറന്നിട്ടാണ് സര്‍വീസ് നടത്തുന്നതെന്നാണ് ആക്ഷേപം. ചില ബസ്സുകളിലെ വാതിലുകള്‍ കെട്ടി വയ്ക്കുന്നുമുണ്ട്.കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകള്‍ കാസര്‍കോട് – മംഗളൂരു റൂട്ടില്‍ അശ്രദ്ധയിലും, അമിതവേഗതയിലുമാണ് സര്‍വീസ് നടത്തുന്നതെന്നു പരാതിയുണ്ട്. തലപ്പാടിയില്‍ കഴിഞ്ഞമാസം കര്‍ണാടക …