കാസര്‍കോട്: നാട് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ തിരക്കില്‍ അമര്‍ന്നതിനു പിന്നാലെ 15 കാരനെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത ചന്തേര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചെറുവത്തൂര്‍, മാച്ചിപ്പുറം സ്വദേശിയായ അബ്ദുല്‍ ഹക്കീം (60)ആണ് പിടിയിലായത്. വിശദമായി ചോദ്യം ചെയ്ത ശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പു ദിവസമായ വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. നടന്നു പോവുകയായിരുന്ന പതിനഞ്ചുകാരനെ ഒരു കെട്ടിടത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി കെട്ടിപ്പിടിച്ചുവെന്നാണ് കേസ്.







