കാസര്‍കോട്: ഉപ്പള, സോങ്കാലില്‍ 25 കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടങ്കൈ റോഡിലെ മൊയ്തീന്‍ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീന (25)യാണ് മരിച്ചത്. കിടപ്പുമുറിയുടെ ജനലില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട യുവതിയെ ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമല്ല. ഏതോ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവാണ് നസ്ബീന.







