ടര്‍ഫിലേക്കുള്ള വഴിയിലെ മദ്യപാനം; ചോദ്യം ചെയ്തയാളെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി, സംഭവം അജാനൂര്‍, പടിഞ്ഞാറെക്കരയില്‍

കാസര്‍കോട്: ടര്‍ഫിലേക്കുള്ള വഴിയില്‍ വച്ച് മദ്യപിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ കരിങ്കല്ല് കൊണ്ട് തലക്ക് അടിച്ചു വീഴ്ത്തുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. അജാനൂര്‍ പടിഞ്ഞാറെക്കര, കപ്പണക്കാല്‍ ഹൗസിലെ പി മനോഹര (57)ന്റെ പരാതി പ്രകാരം വിപിന്‍ എന്ന അപ്പു (27)വിനെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഏഴരമണിയോടെ പടിഞ്ഞാറെക്കരയിലെ റോയല്‍ ടര്‍ഫിനു സമീപത്താണ് സംഭവം. ടര്‍ഫിലേക്കുള്ള വഴിയില്‍ വച്ച് വിപിന്‍ മദ്യപിക്കുന്നത് മനോഹരന്‍ എന്നയാള്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തില്‍ പരാതിക്കാരനെ തടഞ്ഞു നിര്‍ത്തി ചീത്തവിളിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. ഇതു ചോദ്യം ചെയ്തതോടെ പ്രകോപിതനായ വിപിന്‍ സ്ഥലത്ത് ഉണ്ടായിരുന്ന കരിങ്കല്ല് എടുത്ത് തലക്ക് അടിച്ചു വീഴ്ത്തുകയായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page