സ്ഥാനാര്‍ത്ഥിയുടെ വീടിന് മുന്നില്‍ ബോംബ്; ദുരൂഹത നീക്കണം-സിപിഐ


കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി പി ഐയിലെ പ്രകാശന്‍കുമ്പഡാജെയുടെ വീട്ടിന് മുന്നില്‍ നാടന്‍ ബോംബ് കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് സിപി ഐ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വോട്ടെടുപ്പ് ദിവസമായിരുന്ന ഇന്നലെ രാവിലെയാണ് പ്രകാശൻറെ വീടിനു സമീപത്തെ തോട്ടത്തിൽ വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ ഉഗ്രശബ്ദത്തോടെ സ്‌ഫോടനം നടന്നത്. ശബ്ദം കേട്ട് ആള്‍ക്കാര്‍ സ്ഥലത്ത് എത്തിയപ്പോള്‍ പ്രകാശന്റെ വളര്‍ത്തു നായ ചത്തു കിടക്കുന്നതാണ് കണ്ടത്. സമീപത്തു മറ്റു മൂന്നു ബോംബുകള്‍ കൂടി കണ്ടെത്തുകയായിരുന്നു. സംശയത്തിന് വഴിവെക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് സി പിഐ ജില്ലാ സെക്രട്ടറി സി പി ബാബു പ്രസ്താവനയിൽ ആവശ്യമുന്നയിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page