കാര്‍ ലോറിയില്‍ ഇടിച്ചുകയറി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; 2 മലയാളി വിദ്യാര്‍ത്ഥികള്‍ ഗുരുതരനിലയില്‍

ചെന്നൈ: കാര്‍ ലോറിയില്‍ ഇടിച്ചുകയറി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാലാം വര്‍ഷ വിദ്യാര്‍ഥിനിയും വെല്ലൂര്‍ സ്വദേശിനിയുമായ മിസ്ബ ഫാത്തിമ (21)യാണ് മരിച്ചത്. മലയാളികളായ നവ്യ (21), മുഹമ്മദ് അലി (21) എന്നിവരെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്രോംപേട്ട് ബാലാജി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പത്ത് വിദ്യാര്‍ത്ഥികള്‍ ബുധനാഴ്ച രാത്രി രണ്ട് ആഡംബര കാറുകളില്‍ മഹാബലിപുരത്തേക്ക് ഒരു യാത്ര പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്റ്റാര്‍ ഹോട്ടലില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം, വ്യാഴാഴ്ച പുലര്‍ച്ചെ 3 മണി വരെ സംഘം ഒരു ബീച്ചില്‍ തങ്ങി. തുടര്‍ന്ന് കോളേജ് ഹോസ്റ്റലിലേക്കുള്ള മടക്കയാത്രയ്ക്കിടയിലായിരുന്നു അപകടം.

ഒരു കാര്‍, റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഓടിയെത്തിയ നാട്ടുകാരും രണ്ടാമത്തെ കാറിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. പൊലീസിനെയും ആംബുലന്‍സ് സര്‍വീസുകളെയും വിവരമറിയിച്ചു. എന്നാല്‍ മിസ്ബ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page