കാസര്‍കോട്ട് കാറില്‍ കടത്തുകയായിരുന്ന 29 ലക്ഷം രൂപയും 97 ഗ്രാം സ്വര്‍ണ്ണവും പിടികൂടി; രണ്ടു പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കാറില്‍ കടത്തിയ 29 ലക്ഷം രൂപയും 97 ഗ്രാം സ്വര്‍ണ്ണവും പിടികൂടി. മഹാരാഷ്ട്ര സ്വദേശികളും കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ താമസക്കാരനുമായ തുക്കാറാം, മേലാങ്കോട്ട് താമസിക്കുന്ന രോഹിത് എന്നിവരാണ് കസ്റ്റഡിയിലായത്. ഇരുവരെയും നോട്ടീസ് നല്‍കി വിട്ടയച്ചതായി സൂചന.രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് തിങ്കളാഴ്ച വൈകിട്ട് ബാങ്ക് റോഡില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്വര്‍ണ്ണവും പണവും പിടികൂടിയത്. പൊലീസ് പണത്തിന്റെയും സ്വര്‍ണ്ണത്തിന്റെയും രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലത്രെ. വിവരം എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. സ്വര്‍ണ്ണവും പണവും കോടതിയില്‍ ഹാജരാക്കാനാണ് …

മസ്തിഷ്കാഘാതം:മൊഗ്രാലിലെ ജാസ് ബേക്കറി ഉടമ അസീസ് അന്തരിച്ചു

കാസർകോട്: മൊഗ്രാൽ കടവത്തെ അബ്ദുൽ അസീസ്(44) മസ്തിഷ്കാഘാതത്തെ തുടർന്ന്അന്തരിച്ചു.മൊഗ്രാൽ ടൗണിലെ ജാസ് ബേക്കറി ഉടമ യാണ്. മംഗളൂരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച വെളുപ്പിന് അത്താഴം കഴിച്ച് പള്ളിയിൽ പോകാൻ ഒരുങ്ങവേയാണ് മസ്തിഷ്കാഘാതം അനുഭവപ്പെട്ടത്.തളർന്നു വീണ അദ്ദേഹത്തെ ഉടൻ തന്നെ മംഗളൂരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ആയിരുന്ന അസീസ് രാത്രി 7 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൊഗ്രാൽ നടുപ്പളത്താണ് താമസം. അബ്ദുൽ ഖാദർ കെ കെ-ദൈനബി ദമ്പതികളുടെ മകാണാന് അബ്ദുൽ അസീസ്. വർഷങ്ങളായി മൊഗ്രാലിൽ ജാസ് …

കെ എസ് ഇ ബി പെൻഷനേഴ്സ് കൂട്ടായ്മ ഐക്യദാർഢ്യസദസ്സ് നടത്തി

കാസർകോട്: കെ എസ് ഇ ബി പെൻഷനേഴ്സ് കൂട്ടായ്മ വൈദ്യുതി ഭവന് മുന്നിൽ ഐക്യദാർഢ്യ സദസ് നടത്തി. വിവിധ കാലയളവുകളിലെ കരാറുകളിലൂടെ പെൻഷൻകാരും, ജീവനക്കാരും ആ ർജിച്ചെടുത്തിട്ടുള്ള അവകാശങ്ങളും, ആനൂകൂല്യങ്ങളും നിക്ഷേധിക്കുന്നതിനെ തിരെ നിയമ-സമര പോരാട്ടങ്ങൾക്ക്സദസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ ഈയിടെ നൽകിയ ക്ഷാമബത്തയും, ക്ഷാമാ ശ്വാസവും കെ എസ് ഇ ബി ലിമിറ്റഡ് ലെ പെൻഷൻകാർക്കും, ജീവനക്കാർക്കും നിക്ഷേധിക്കുന്നതിൽസദസ്സ് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ്‌പി കുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി സുരേശൻ,രാഘവൻ …

വീട്ടുവളപ്പിൽ നിന്ന് ആറ് പെരുമ്പാമ്പുകളെ പിടികൂടി

മംഗളൂരു: കാർവാറിലെ കതിനകോണയിൽ വീട്ടുവളപ്പിൽ കണ്ടെത്തിയ ആറ് പെരുമ്പാമ്പുകളെ പിടിച്ചു. സൂക്ഷിച്ചു വെച്ച നിർമ്മാണ സാമഗ്രികൾക്കിടയിലാണ് പെരുമ്പാമ്പുകൾ കിടന്നത് .വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഗാർഡ് ഗോപാൽ നൈക സ്ഥലത്തെത്തി പെരുമ്പാമ്പുകളെ സുരക്ഷിതമായി പിടിച്ചു.എട്ട് അടി മുതൽ 12 അടി വരെ നീളമുള്ള പെരുമ്പാമ്പുകളെ പിന്നീട് കാട്ടിൽ കൊണ്ടുപോയി തുറന്നുവിട്ടു.വേനൽക്കാലത്തിന്റെ ആദ്യ ദിവസങ്ങൾ പാമ്പുകളുടെ ഇണചേരൽ കാലമാണ്. ഈ ഇനത്തിലെ ആൺ പാമ്പുകൾ ഇണചേരലിനായി പെൺ പാമ്പുകളെ ഈ സമയങ്ങളിൽ തേടി വരുന്നത് സ്വാഭാവികമാണെന്നു …

യുവതിക്ക് ആംബുലൻസിൽസുഖപ്രസവം

മംഗളൂരു: വിദഗ്ധ പരിചരണത്തിനായി മംഗളൂരുവിലേക്ക് കൊണ്ടുവരുന്നതിനിടെ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. ബെൽത്തങ്ങാടി നഗർ പഞ്ചായത്ത് പരിധിയിലെ സുഡെമുഗെരു നിവാസി ലീലാവതിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്.പ്രസവത്തിനായി ബെൽത്തങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനക്ക് ശേഷം കൂടുതൽ പരിചരണത്തിനായി ഡോക്ടർമാർ മംഗളൂരുവിലെ ലേഡി ഗോഷെൻ ആശുപത്രിയിലേക്ക് റഫർ ചെയ്തു.തുടർന്ന് ആശുപത്രിയിലെ ആംബുലൻസിൽ രണ്ട് നഴ്‌സുമാരുടെ അകമ്പടിയോടെ മംഗളൂരുവിലേക്ക് മാറ്റി. വാഹനം ബണ്ട്വാൾ താലൂക്കിലെ ഫരംഗിപേട്ടിനടുത്തെത്തിയപ്പോൾ ലീലാവതിക്ക് കഠിനമായ പ്രസവവേദന അനുഭവപ്പെട്ടു. നഴ്‌സുമാരായ കെ.കുമുദയും എസ്. സൗമ്യയും ആംബുലൻസിനുള്ളിൽ ശുശ്രൂഷ നടത്തി …

നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സര്‍ക്കാര്‍ സംരക്ഷിക്കണം: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷൻ

കാസര്‍കോട്: കേരളത്തില്‍ ആകര്‍ഷകരമായതും തൊഴിലാളികളുടെയും കുടുംബത്തിന്റെയും സാമൂഹ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനു വേണ്ടി നിലവില്‍ വന്നതുമായ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ സര്‍ക്കാര്‍ സംരക്ഷിച്ച് നിലനിര്‍ത്തണമെന്ന് കാസര്‍കോട് ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍(എഐടിയുസി) സമ്മേളനം ആവശ്യപ്പെട്ടു. 16 മാസമായി പെന്‍ഷന്‍ നൽകുന്നില്ല. ഒരു വര്‍ഷത്തെ ആനുകൂല്യആപേക്ഷകളിൽ തീരുമാനമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ കേരളപ്പിറവി ദിനത്തിലെ പ്രസംഗത്തില്‍ ഈ പെന്‍ഷന്‍ കൊടുത്തു തീര്‍ക്കാന്‍ 950 കോടി കണ്ടെത്തുമെന്ന പ്രഖ്യാപനം തൊഴിലാളികൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു-സമ്മേളനം ചൂണ്ടിക്കാട്ടി.ഫണ്ട് കണ്ടെത്തി പെന്‍ഷന്‍ കുടിശ്ശികയും ആനുകൂല്യങ്ങളും വിതരണം …

അനധികൃത നിർമ്മാണം : കാസർകോട് നഗരസഭാചെയര്പേഴ്സൺ നിയമ വിരുദ്ധർക്കൊപ്പമെന്നു പരാതി , നഗരസഭാ യോഗത്തിൽ ബിജെപി പ്രതിഷേധം

കാസർകോട്:കാസർകോട് മുനിസിപ്പാലിറ്റി സ്വജന പക്ഷപാതവും അഴിമതിയും നിയമവിരുദ്ധ നിലപാടും മുഖമുദ്രയാക്കിയിരിക്കുകയാണെന്നു ബിജെപി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ആരോപിച്ചു. മുനിസിപ്പൽ ചെയർമാന്റെ ഇത്തരം നടപടികളിൽ പ്രതിഷേധിച്ചു ബിജെപി അംഗങ്ങൾ യോഗത്തിൽ എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചു .കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ നഗരസഭാ കെട്ടിടം വാടകക്കെടുത്ത റിഷാദ് കെ എം എന്നയാൾ നഗരസഭയുടെ അറിവോ അനുവാദമോ ഇല്ലാതെ കെട്ടിടത്തിന് മുന്നിൽ നടത്തിയ അനധികൃത നിർമ്മാണം പൊളിച്ചുമാറ്റാനുള്ള മുനിസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് ചെ യ ർപേഴ്സൺ അസാധുവാക്കിയത് നിയമ വാഴ്ചയോടുള്ള വെല്ലു വിളിയാണെന്നു …

ധർമ്മ സംരക്ഷണത്തിനും സാമൂഹിക ഐക്യത്തിനും ഹിന്ദു സമൂഹം ഒന്നിക്കണം: ദിശ ചൈതന്യ

കാസർകോട് : ഹൈന്ദവ ആത്മീയ-സാംസ്കാരിക ഏകീകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഹിന്ദു ഏകതാ സമിതി കോളിയടുക്കത്തു നടത്തിയ ചെമ്നാട് പഞ്ചായത്ത്‌ തല സമ്മേളനം ബ്രഹ്മചാരിണി ദിശ ചൈതന്യ ഉദ്ഘാടനം ചെയ്തു. ഗണേശൻ അമങ്ങാനം അധ്യക്ഷത വഹിച്ചു.ധർമ്മ സംരക്ഷണത്തിനും സാമൂഹിക ഐക്യത്തിനും ഹിന്ദു സമൂഹം ഒന്നിക്കണമെന്ന് സ്വാമിനി അഭിപ്രായപ്പെട്ടു. ഹിന്ദു വിശ്വാസികൾക്കു ആത്മവിശ്വാസവും സമൂഹത്തിൽ സദാചാര മൂല്യങ്ങൾ നിലനിർത്തുന്നതിനും യുവതലമുറ ധാർമ്മിക വഴിയിൽ മുന്നേറുന്നതിനും എല്ലാവരും കൈകോർക്കണമെന്ന് സ്വാമിനി ഓർമിപ്പിച്ചു. ചിന്മയ മിഷൻ ആചാര്യൻ സ്വാമി തത്വാനന്ദ സരസ്വതി …

കാസർകോട് സി.എച്ച് സെൻ്റർ ദുബൈ കെ.എം.സി.സി മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് ജനറൽ ആശുപത്രിയിൽ നോമ്പ് തുറ കൗണ്ടർ തുടങ്ങി

കാസർകോട്:കാസർകോട് സി.എച്ച് സെൻ്റർ ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ നോമ്പ് തുറ കൗണ്ടർതുറന്നു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്‌ദുൾ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെത്തുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും നോമ്പ് തുറക്കാനുള്ള വിഭവങ്ങളും അത്താഴ ത്തിനുള്ള ഭക്ഷണവും റമളാനിലെ എല്ലാ ദിവസവും നൽകും. കുറച്ച് വർഷമായി സി.എച്ച് സെൻ്ററിൻ്റെ നേതൃത്വത്തിൽ നോമ്പ് തുറക്കുള്ള സൗകര്യം ജനറൽ ആശുപത്രിയിൽ ചെയ്ത് വരുന്നുണ്ട്. ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി …

കാസർകോട് സി.എച്ച് സെൻ്റർ ഫണ്ട് സമാഹരണ കാമ്പയിൻ: ആപ്പ് ലോഞ്ച് ചെയ്തു

കാസർകോട്:ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കാസർകോട് സി.എച്ച് സെൻ്ററിൻ്റെ ഫണ്ട് സമാഹരണ കാമ്പയിന് വേണ്ടി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജിമൊബൈൽ ആപ്പ് ലോഞ്ച് ചെയ്യ്തു . ടി.പി കുഞ്ഞബ്ദുല്ല ഹാജി ആദ്യ തുക കൈമാറി.പതിനെട്ട് മെഷീനുകളുള്ള രണ്ട് ഡയാലിസിസ് യൂണിറ്റുകൾ,ആരോരുമില്ലാതെ വഴിയരികിലും പീടിക തിണ്ണയിലും കഴിയുന്നവർക്ക് താമസവും ഭക്ഷണവും വസ്‌ത്രവും മരുന്നും നൽകി പരിചരിക്കുന്ന സ്നേഹ വീട്,സൗജന്യ നിരക്കിൽ സേവനം ചെയ്യുന്ന ആംബുലൻസ്,ഫാർമസി,ഗവൺമെൻ്റ് ജനറൽ ആശുപത്രിയും മോർച്ചറിയും കേന്ദ്രീകരിച്ച് നടത്തുന്ന സേവന പ്രവർത്തനങ്ങൾ, …

തളിപ്പറമ്പില്‍ കാറിന് തീപിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു

തളിപ്പറമ്പ്: തളിപ്പറമ്പില്‍ കാറിന് തീപിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. ധനേഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. മുഖത്തും കൈക്കും പൊള്ളലേറ്റ യുവാവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാറിന്റെ മുന്‍വശത്താണ് ആദ്യം തീപിടിച്ചത്, പിന്നീട് ഉള്ളിലേക്ക് പടരുകയായിരുന്നുവെന്ന് പറയുന്നു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

ഭര്‍ത്താവിനൊപ്പം വീടിന് പുറത്തുനിന്ന് സംസാരിക്കുകയായിരുന്ന നവവധുവിനെ വെടിവച്ചു കൊന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ചണ്ഡീഗഡ്: ഭര്‍ത്താവിനൊപ്പം വീടിന് പുറത്തുനിന്ന് സംസാരിക്കുകയായിരുന്ന നവവധുവിനെ വെടിവച്ചു കൊന്നു. പഞ്ചാബിന്റെ അതിര്‍ത്തി പട്ടണമായ പാട്ടിയിലാണ് സംഭവം. രണ്ട് മാസം മുമ്പ് വിവാഹിതയായ 23 കാരിയായ റൂബിയാണ് കൊല്ലപ്പെട്ടത്. അന്‍ഷ് ഗ്രോവര്‍ ആണ് റൂബിയുടെ ഭര്‍ത്താവ്. ശനിയാഴ്ച വൈകുന്നേരം പാട്ടിയിലെ ഗാര്‍ഡന്‍ കോളനിയിലെ വസതിക്ക് മുന്നില്‍ വച്ചാണ് റൂബിക്ക് വെടിയേറ്റത്. അടുത്തിടെ ടാരണ്‍ തരണില്‍ ഒരു ഗ്രാമ സര്‍പഞ്ചിന് നേരെയും വെടിവയ്പ്പ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നവവധുവിന് നേരെയുള്ള ആക്രമണം. നവവധുവിനെ വെടിവച്ചത് കരണ്‍ ആണെന്നും ഇയാള്‍ക്ക് …

കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു; സ്ത്രീക്ക് പരിക്കേറ്റു; നിര്‍ത്താതെ പോയ വാഹനം നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

മലപ്പുറം: അമിതവേഗതയിലായിരുന്ന കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പൊന്നാനി നരിപ്പറമ്പിലാണ് സംഭവം. തമിഴ്നാട് കുംഭകോണം സ്വദേശി ഇളയരാജ (42) ആണ് മരിച്ചത്. അപകടത്തിന് പിന്നാലെ നിര്‍ത്താതെ പോയ കാര്‍ തൊട്ടടുത്ത പ്രദേശത്ത് വച്ച് മറ്റൊരു സ്ത്രീയെയും ഇടിച്ചു പരിക്കേല്‍പ്പിച്ചു. ഇവരെ പൊന്നാനി ബെന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ വാഹനം പിന്നീട് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മഞ്ഞുവീഴ്ച : തിങ്കളാഴ്ച ന്യൂയോർക്കിൽ സ്കൂളുകൾക്ക് അവധി: ന്യൂജേഴ്‌സിയിൽ 20,000-ത്തിലധികം പേർക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു

പി പി ചെറിയാൻ ന്യൂയോർക്ക് ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും യാത്രാ നിരോധനം ഏർപ്പെടുത്തി.ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ ബ്ലിസാർഡ്മുന്നറിയിപ്പ് നൽകി.തിങ്കളാഴ്ച ന്യൂയോർക്കിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. 12 മുതൽ 18 ഇഞ്ച് വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ചിലയിടങ്ങളിൽ ഇത് 2 അടി വരെയാകാം.ട്രെയിൻ, ബസ് സർവീസുകൾ നിർത്തിവെച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. ഏകദേശം പത്ത് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ശൈത്യകാല കൊടുങ്കാറ്റാണിതെന്ന് വിലയിരുത്തപ്പെടുന്നു.

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്നു; വീട്ടുപകരണങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു

പാലക്കാട്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്നു. പാലക്കാട് നാട്ടുകാല്‍ കോട്ടോപ്പാടത്ത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം. വീട്ടുകാര്‍ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പോയപ്പോഴാണ് സംഭവം. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. ക്ഷേത്രത്തില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് വീണ്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും വീട് ഭാഗികമായി തകര്‍ന്നു. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. കാലപ്പഴക്കമുള്ള വീടാണ് ഇത്. വീട്ടുകാര്‍ ഉത്സവത്തിന് പോയതിനാല്‍ വന്‍ അപകടം ഒഴിവായി. ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം നടന്നതെങ്കില്‍ ജീവന്‍ …

ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലടക്കം പ്രതി; യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

കോഴിക്കോട്: ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലടക്കം പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി റോഷന്‍ ജേക്കബ് ഉമ്മനെ(39)തിരെയാണ് പൊലീസ് കാപ്പ ചുമത്തിയത്. താമരശ്ശേരി, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍, വളപട്ടണം തുടങ്ങിയ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളുകളെ ഭീഷണിപ്പെടുത്തുക, വടിവാള്‍, പേപ്പര്‍കട്ടര്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം എന്നീ കേസുകളില്‍ ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. …

രാത്രിയില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര; ബുള്ളറ്റ് നിയന്ത്രണം വിട്ടുമറിഞ്ഞ് കോളജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

ഹസന്‍: രാത്രിയില്‍ ഹെല്‍മറ്റ് ഇല്ലാതെ ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ ഹമ്പില്‍ തട്ടി നിയന്ത്രണം വിട്ടുമറിഞ്ഞ് കോളജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. സത്യമംഗല ലേഔട്ട് സ്വദേശി പ്രിയ(23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സ്വാതിയെ (24) വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ ഇരുവര്‍ക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഹസന്‍ നഗരത്തിന് പുറത്തുള്ള വ്യാവസായിക മേഖലയില്‍ ഞായറാഴ്ച രാത്രിയാണ് അപകടം.റോഡിലെ ഹമ്പ് ശ്രദ്ധയില്‍പ്പെടാത്തതാണ് അപകടത്തിന് കാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ …

പാണൂരിൽ ചകിരി ഫാക്ടറിക്ക് തീ പിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കാസർകോട്: ബോവിക്കാനം ,പാണൂർ സ്കന്താ ചകിരി ഫാക്ടറിക്ക് തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.ഞായറാഴ്ച രാത്രി 8:30നാണ് തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞ് കാസർകോട് ഫയർ ഫോഴ്സിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തിൽഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നാലെ ഉപ്പള, കുറ്റിക്കോൽ നിലയങ്ങളിൽ നിന്നും ഫയർ യൂണിറ്റുകളെത്തി. മണിക്കൂറുകളോളം കഠിനശ്രമം നടത്തിയതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാണുരിലെ ഹരികൃഷ്ണന്റ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി .ഉടമയുടെ വീടിനോട് ചേർന്നാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. ഞായറാഴ്ച അവധിയായതിനാൽ …