മുംബൈ: ശക്തമായ മഴയെത്തുടര്‍ന്ന് നാലു ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ 13 പേര്‍ മരിച്ചുവെന്നു മന്ത്രി ഗിരീഷ് മഹാജന്‍ അറിയിച്ചു.മുംബൈയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. അത്യാവശ്യമല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ ഉച്ചക്ക് അടക്കും. മഴയില്‍ റോഡില്‍ വെള്ളം കയറിയും മരങ്ങള്‍ മറിഞ്ഞും ഗതാഗതം തടസ്സപ്പെട്ടു. റോഡ്-റെയി ല്‍-വ്യോമ-ഫെറി സര്‍വ്വീസുകളെ മഴ പ്രതികൂലമായി ബാധിച്ചു. 16 ട്രെയിനുകള്‍ റദ്ദാക്കി. 9 ട്രെയിനുകള്‍ തിരിച്ചുവിട്ടു








