കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ യുവാക്കള്‍ ചേരി തിരിഞ്ഞു ഏറ്റുമുട്ടി. വിവരമറിഞ്ഞ് എത്തിയ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. നളിനാക്ഷന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം മൂന്നു പേരെ കയ്യോടെ പിടികൂടി. ബോവിക്കാനം, കോട്ടൂര്‍ പാത്തനടുക്കം ഹൗസിലെ കെ അനില്‍കുമാര്‍ (38), ആദൂര്‍, കുണ്ടാര്‍, മിഞ്ചിപ്പദവ് ഹൗസിലെ എം നിധിന്‍രാജ് (24), പാത്തനടുക്കം ഹൗസിലെ ലിനീഷ് കുമാര്‍ (41) എന്നിവരെയാണ് പിടികൂടിയത്. നോട്ടീസ് നല്‍കിയ ശേഷം ഇവരെ വിട്ടയച്ചു. പൊതു സ്ഥലത്ത് വച്ച് അടിപിടി കൂടിയതിന് ഇവര്‍ക്കും മറ്റു കണ്ടാലറിയാവുന്ന പത്തുപേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെ (തിങ്കള്‍) വൈകുന്നേരം അഞ്ചരമണിയോടെയാണ് കേസിനാസ്പദമായ സംഭവം.







