കാഞ്ഞങ്ങാട് :മാവുങ്കാൽ കാട്ടുകുളങ്ങരകാർ ഒരേ സ്വരത്തിൽ പറഞ്ഞു:നമുക്ക് ലഹരി വേണ്ട. കൃഷിയാണ് നമ്മുടെ ലഹരി. കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്തിന്റെ നേതൃത്വത്തിൽ ക്ഷേത്ര വയലിൽ നടത്തിയ നെൽകൃഷിയുടെ ഭാഗമായുള്ള ഞാറുനടീൽ ഉത്സവത്തിനിടയിലാണ് ലഹരിയുടെ ഉപയോഗത്തിനെതിരെയുള്ള ബോധവൽകരണ പരിപാടിയുടെ ഭാഗമായി ലഹരി മുക്ത പ്രതിജ്ഞ ചടങ്ങും സംഘടിപ്പിച്ചത് . നെൽകൃഷിയുടെ ഭാഗമായി വയലിൽ ഞാറു നടുന്നതോടൊപ്പം നൂറിൽ പരം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടു ലഹരി വിരുദ്ധ പ്രതിജ്ഞയെ ടുത്തു.ക്ഷേത്രേശ്വരൻമാരെയും സ്ഥാനികരെയും സാക്ഷിനിറുത്തി കാട്ടുകുളങ്ങരയിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി സഞ്ജന സുധീഷ് പ്രതിജ്ഞ ചെല്ലിക്കൊടുത്തു.ദേവസ്ഥാന ഭരണ സമിതി പ്രസിഡണ്ട് വസന്തകുമാർ , ജനറൽ സെക്രട്ടറിപി. വി.നവനീത്, നവീകരണ കമ്മിറ്റി ചെയർമാൻ സി.വി. ദാമോദരൻ പ്രസംഗിച്ചു, മാതൃ സമിതിയുടെയും വിവിധ സബ് കമ്മിറ്റികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ്
നെൽകൃഷി . ദേവസ്ഥാന അടിയന്തിരങ്ങൾക്ക് ആവശ്യമായ നെല്ലും മഞ്ഞളും വർഷങ്ങളായി ദേവസ്ഥാനത്ത് തന്നെ എല്ലാവരുടെയും സഹകരണത്തോട് കൂടി കൃഷി ചെയ്തു വരാറാണ് പതിവ്. ഞാറ് നടീലിലും ലഹരി വിരുദ്ധ ദൃഢപ്രതിജ്ഞ ചടങ്ങിലും വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും വയോജനങ്ങളും അടക്കം നിരവധി പേർ പങ്കെടുത്തു.







