കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷേണി, ഏല്‍ക്കാനയില്‍ രണ്ടര ലക്ഷം രൂപ വില വരുന്ന റബ്ബര്‍ഷീറ്റ് മെഷീന്‍ മോഷണം പോയി. ജൂണ്‍ 22നും 28ന് അഞ്ചു മണിക്കും ഇടയിലുള്ള ഏതോ സമയത്തായിരുന്നു മോഷണം നടന്നതെന്നു കമ്പനി ഉടമ കണ്ണാടിക്കാനയിലെ സോജന്‍ ജോര്‍ജ് ബദിയഡുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പരാതിക്കാരനും ജ്യേഷ്ഠന്റെ ഭാര്യയും സഹോദരിയും ചേര്‍ന്നാണ് ഏല്‍ക്കാനയില്‍ പി.വി റബ്ബേര്‍സ് എന്ന ബിസിനസ് സ്ഥാപനം തുടങ്ങിയത്. സ്വന്തം തോട്ടത്തില്‍ നിന്നുള്ളതും കര്‍ഷകരില്‍ നിന്നു ലാറ്റക്‌സ് വാങ്ങിച്ചുമാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. ഇതിനിടയില്‍ കാലവര്‍ഷക്കാലത്ത് കുന്നിടിഞ്ഞു സ്ഥാപനത്തിന് മുകളിലേക്ക് വീണു. ഇതോടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കമ്പനിയില്‍ നിന്നു മെഷീന്‍ മോഷണം പോയത്. അതേ സമയം മെഷീന്‍ കവര്‍ച്ച ചെയ്തു കൊണ്ടു പോയവരെ കുറിച്ച് പൊലീസിനു വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നു.







