കണ്ണൂര്‍: സ്ത്രീവേഷം കെട്ടി രാത്രി കാലങ്ങളില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടങ്ങളിലും വീടുകളിലും കവര്‍ച്ച നടത്തുന്ന വിരുതന്‍ അറസ്റ്റില്‍. വയനാട്, പുല്‍പ്പള്ളി സ്വദേശിയായ റോമിയോ ബേബി (29)യാണ് പിടിയിലായത്. ന്യൂമാഹി പാലത്തിനു സമീപത്തെ മൂന്നു കെട്ടിടങ്ങളില്‍ നിന്നു ലക്ഷക്കണക്കിനു രൂപ വില വരുന്ന ഇലക്ട്രിക്കല്‍-വയറിംഗ്സാധനങ്ങളുമായാണ് ഇയാൾ അറസ്റ്റിലായത്. കവർച്ച പതിവായ തോടെ നാട്ടുകാർ കാവലിരുന്ന് ഇന്ന് (തിങ്കൾ) പുലർച്ചെയാണ് മോഷ്ടാവിനെ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. രാത്രികാലങ്ങളില്‍ സ്ത്രീ വേഷം ധരിച്ച് ആരുടെയും ശ്രദ്ധയില്‍പ്പെടാതെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലെത്തി കവര്‍ച്ച ചെയ്യുകയാണ് ഇയാളുടെ രീതി. മോഷണവസ്തുക്കള്‍ കൂടാതെ സ്ത്രീകളുടെ നിരവധി അടിവസ്ത്രങ്ങളും ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.








