മംഗ്‌ളൂരു: നവജാത ശിശുവിനെ ബസ് വെയ്റ്റിംഗ് ഷെഡ്ഡിനു സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷിമോഗയിലാണ് നാടിനെ നടുക്കിയ സംഭവം. വിവരമറിഞ്ഞ് എത്തിയ അധികൃതർ കുഞ്ഞിനെ ഷിമോഗയിലെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ചപ്പുചവറുകള്‍ക്കിടയില്‍ കിടത്തിയ നിലയിലായിരുന്നു കുഞ്ഞിനെ കാണപ്പെട്ടത്. കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് സംഭവം പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസും ആരോഗ്യ പ്രവര്‍ത്തകരുമെത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അവിഹിതത്തില്‍ ജനിച്ച കുഞ്ഞായതിനാല്‍ ആയിരിക്കും ഉപേക്ഷിച്ചതെന്നു സംശയിക്കുന്നു. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.








