പാലക്കാട്: ലോകകപ്പില്‍ നിന്ന് ബ്രസീല്‍ വിടവാങ്ങിയത് പോലെ സിപിഎം കേരള രാഷ്ട്രീയത്തില്‍ നിന്ന് തിരോധാനം ചെയ്യുമെന്ന് സിപിഎം നേതാവായിരുന്ന പി കെ ശശി പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ഗോവിന്ദന്‍ എന്നേ വിളിക്കാവു എന്ന് അദ്ദേഹം ഉപദേശിച്ചു. ഗോവിന്ദന്‍ വെറും പി.ടി മാഷാണെന്ന് ശശി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് സമയത്ത് ഗോവിന്ദന് വലിയ അഹങ്കാരം ആയിരുന്നു അതെ അഹങ്കാരം ബ്രാഞ്ച് അംഗത്തിന് വരെയുണ്ടായിരുന്നു.
ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആവാന്‍ അര്‍ഹനല്ലെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന ജി സുധാകരന്‍ പ്രസ്താവിച്ചിരുന്നു. ഗോവിന്ദന് വര്‍ഗ്ഗത്തെ തിരിച്ചറിയാനുള്ള കഴിവില്ല. വര്‍ഗ്ഗവഞ്ചകനെ കണ്ടെത്താനുള്ള കഴിവുമില്ല.
പത്രക്കാരാണ് ഗോവിന്ദന് സൈദ്ധാന്തിക പട്ടം ചാര്‍ത്തിക്കൊടുത്തതെന്ന് സുധാകരന്‍ പരിഹസിച്ചു.
ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയണം. അല്ലെങ്കില്‍ ഗോവിന്ദനെ പാര്‍ട്ടി പുറത്താക്കണമെന്നും സുധാകരന്‍ നിര്‍ദ്ദേശിച്ചു. ആരാണ് വര്‍ഗ്ഗ ശത്രു എന്ന് തളിപ്പറമ്പിലെ വോട്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടിവി ഗോവിന്ദന്‍ എംഎല്‍എ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്താണ് താന്‍ ചെയ്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം എന്ന് വെളിപ്പെടുത്താന്‍ സിപിഎം നേതാവായിരുന്ന പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണനും എംവി ഗോവിന്ദനെ വെല്ലുവിളിച്ചിരുന്നു.








