കാസർകോട് : പാവപ്പെട്ട രോഗികൾക്ക് ആശ്രയമായി തെരുവത്ത് കമ്മ്യുണിറ്റി ഫൗണ്ടേഷൻ രൂപീകരിച്ചു.
ഓഫീസ് ഉദ്ഘാടനം കല്ലട്ര മാഹിൻ ഹാജി എം എൽ എ നിർവഹിച്ചു. സൗജന്യ മരുന്ന് വിതരണം മുൻ എം എൽ എ എൻ എ നെല്ലിക്കുന്ന് നഗരസഭ വൈസ് ചെയർമാൻ കെ എം ഹനീഫിന് നൽകി നിർവ്വഹിച്ചു.
തെരുവത്ത് ജുമാ മസ്ജിദ് ഖത്തീബ് പ്രാർത്ഥന നടത്തി. ഫൗണ്ടേഷൻ പ്രസിഡൻ്റ് കെ എം ബഷീർ അധ്യക്ഷത വഹിച്ചു. ടി എ ഷാഫി, നഗരസഭ കൗൺസിലർമാരായ എം നൈമുന്നിസ, മഫിന ഹനീഫ, മുൻ കൗൺസിലർമാരായ കെ എം അബ്ദുൽ റഹ്മാൻ, ഹാഫിള പ്രസംഗിച്ചു. കെ എച്ച് അഷ്‌റഫ്, ഷാഫി തെരുവത്ത് സംബന്ധിച്ചു.വെൽക്കം മുഹമ്മദ് ഹാജി സ്വാഗതവും വാർഡ് കൗൺസിലർ റഹ്മാൻ തൊട്ടാൻ നന്ദിയും പറഞ്ഞു.







