കുമ്പള: അതിശക്തമായ കാറ്റിലും മഴയിലും കുമ്പള പഞ്ചായത്തില്‍ രണ്ട് വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. കുമ്പള പഞ്ചായത്ത് 12-ാം വാര്‍ഡ് കോട്ടേക്കാറിലെ രാധാകൃഷ്ണപൂജാരിയുടെ വീട് ശക്തമായ കാറ്റില്‍ തെങ്ങ് ഒടിഞ്ഞുവീണാണ് ഭാഗികമായി തകര്‍ത്തത്. വീട്ടുകാര്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. തലനാരിഴക്കാണ് ഇവര്‍ ഓടിരക്ഷപ്പെട്ടത്. പഞ്ചായത്തിലെ 24-ാം വാര്‍ഡായ ഷേഡിക്കാവിലും അതിരൂക്ഷമായ കാറ്റില്‍ മരം പൊട്ടിവീണാണ് അപകടമുണ്ടായത്. ഷേഡിക്കാവിലെ മുത്തുക്കോയ തങ്ങളുടെ വീടിനു മുകളിലേക്ക് അടുത്ത പറമ്പിലെ മരം ഒടിഞ്ഞുവീഴുകയായിരുന്നു. ഓടുമേഞ്ഞ വീടിന്റെ മേച്ചിലോടുകള്‍ തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ ഇവിടെയും പരിക്കേല്‍ക്കാതെ എല്ലാവരും രക്ഷപ്പെടുകയായിരുന്നു. ഇടവിട്ടു പെയ്യുന്ന മഴക്കൊപ്പം അതിരൂക്ഷമായ കാറ്റും തുടരുന്നുണ്ട്. കാറ്റ് കൃഷിക്കും മറ്റും നാശനഷ്ടമുണ്ടാക്കുന്നു. കാറ്റില്‍ വൈദ്യുതി തടസ്സവുമുണ്ടാവുന്നുണ്ട്.








