ബ്രിഡ്ജ് മാന്‍ ഓഫ് ഇന്ത്യ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

സുള്ള്യ: ബ്രിഡ്ജ് മാന്‍ ഓഫ് ഇന്ത്യ പത്മശ്രീ ഗിരീഷ് ഭരദ്വാജ് (76)അന്തരിച്ചു. ഇന്ന് (ചൊവ്വ) രാവിലെ സുള്ള്യയിലെ കെവിജി ആശുപത്രിയിലായിരുന്നു അന്ത്യം. കേരളം, കര്‍ണ്ണാടക, തെലുങ്കാന, ഒഡീഷ സംസ്ഥാനങ്ങളിലായി 127ല്‍പ്പരം തൂക്കുപാലം നിര്‍മ്മിച്ചിട്ടുണ്ട്. ഗ്രാമീണ ജനതയുടെ സഞ്ചാരസൗകര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചതു വഴിയാണ് ഗിരീഷ് ഭരദ്വാജിന് ബ്രിഡ്ജ് മാന്‍ ഓഫ് ഇന്ത്യ എന്ന അപരനാമം ലഭിച്ചത്. അദ്ദേഹത്തിന്റെ സേവനം കണക്കിലെടുത്ത് 2017ല്‍ രാജ്യത്തെ പരമോന്നത ബഹുമതികളില്‍ ഒന്നായ പത്മശ്രീ നല്‍കി രാഷ്ട്രം ആദരിച്ചു.
1950മെയ് രണ്ടിനാണ് ഭരദ്വാജിന്റെ ജനനം. 23ാമത്തെ വയസ്സില്‍ മാണ്ട്യ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നു മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടി. കേരളത്തില്‍ 30ല്‍പ്പരം തൂക്കുപാലങ്ങള്‍ ഗിരീഷ് ഭരദ്വാജ് നിര്‍മ്മിച്ചിട്ടുണ്ട്. ആദ്യത്തെ തൂക്കു പാലം നിര്‍മ്മിച്ചത് പയസ്വിനി പുഴയ്ക്കു കുറുകെ കര്‍ണ്ണാടകയിലെ അരമ്പൂരിലാണ്. ഉഷയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page