കൊച്ചി: സ്‌കൂള്‍ കെട്ടിടത്തില്‍ കടന്നല്‍ കൂടുകെട്ടിയതിനെ തുടര്‍ന്ന് സ്‌കൂളിനു അവധി നല്‍കി അധികൃതര്‍.
എറണാകുളം ജില്ലയിലെ വടുതല ഗവ.യുപി സ്‌കൂളിനാണ് അവധി നല്‍കിയത്.
സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ഷീറ്റിലാണ് കടന്നലുകള്‍ കൂടുവച്ചത്. രാവിലെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ എത്തിയ ചില രക്ഷിതാക്കള്‍ കടന്നലുകള്‍ പറക്കുന്നത് കണ്ടിരുന്നു. രാത്രി പെയ്ത ശക്തമായ കാറ്റിലും മഴയിലും കൂടിന്റെ ഒരു ഭാഗം അടര്‍ന്നു വീണതാണ് കടന്നലുകള്‍ കൂട്ടില്‍ നിന്നിറങ്ങി പാറി പറക്കാന്‍ തുടങ്ങിയതെന്നു സംശയിക്കുന്നു. പറന്നു നടക്കുന്ന കടന്നലുകള്‍ അക്രമകാരികളായേക്കാമെന്ന ഭീതിയെ തുടര്‍ന്നാണ് സ്‌കൂളിനു ഇന്ന് അവധി നല്‍കിയത്.








