കാസർകോട്: പൗര പ്രമുഖനും സുന്നി നേതാവും കെഎംസിസി നേതാവുമായ ഹാജി ചെർക്കള മുഹമ്മദ്(66)അന്തരിച്ചു. ചെർക്കള മുഹിയിദ്ദീൻ ജമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റും സുന്നി മഹല്ല് ഫെഡറേഷൻ കാസർകോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റും ഗോവ കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ചെർക്കള മുഹിയിദ്ദീൻ ജമാഅത്ത് പള്ളി അങ്കണത്തിൽ ഖബറടക്കും.
പരേതനായ തെക്കൻ ഹസൈനാർ ഹാജിയുടെയും ബീഫാത്തിമ്മ ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ: ബീബി(ബീഫാത്തിമ്മ). മക്കൾ :
അബ്ദുല്ല(ഷഫീൽ), ഫാസിൽ ഫിറോസ്, ഷാസിൻ ഷാഹിദ്, റിസ് വാന തസ്നീം. മരുമക്കൾ: ഷെറിൻ, ഫസ്ന, ഷെരീഫ് ചിത്താരി
സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ ഖാദർ, ബഷീർ, അഹമ്മദ്, അബ്ദുൽ ഹമീദ്, അബ്ദുൽ ലത്തീഫ്, ആയിഷ, ഖദീജ.







