ഇരിയണ്ണി സ്കൂൾ ബസ് ഉദ്ഘാടനവും പ്രവേശനോത്സവവും നടത്തി

ബോവിക്കാനം:ജി വി എച്ച് എസ് എസ് ഇരിയണ്ണി സ്‌കൂൾ ബസ് കെ നീലകണ്ഠൻ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഒ വത്സല അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ പ്രഭാകരൻ, വികസന സമിതി ചെയർമാൻ ബികെ നാരായണൻ, പി ടി എ പ്രസിഡൻറ് രാഘവൻ ബെള്ളിപ്പാടി, വൈസ് പ്രസിഡണ്ട് ബാബുരാജ് മഞ്ചക്കൽ , വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശുചീന്ദ്രനാഥ് പി, രാമകൃഷ്ണൻ സി, അനുമുകുന്ദൻ, സജീവൻ ,അനിമ അനിൽ ,സ്കൂൾ പ്രിൻസിപ്പൽ എസ് എ ജൂലി,ഹെഡ് മാസ്റ്റർ കെ എ അബ്ദുൽസലാം പ്രസംഗിച്ചു.ഒന്നാം വർഷ ഹയർ സെക്കൻ്ററി-വി എച്ച്എസ് ഇ വിഭാഗത്തിൻ്റെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ സുഗന്ധിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള മക്കളെ അറിയാൻ ക്ലാസ്സ് കെ മുഹസ്സീന നയിച്ചു. മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page