കാസര്‍കോട് സുനാമി കോളനിയില്‍ സേഫ്റ്റി ടാങ്ക് നിറഞ്ഞൊഴുകുന്നതായി പരാതി; അന്തേവാസികള്‍ മുനിസിപ്പല്‍ ഓഫീസ് ധര്‍ണ്ണ നടത്തി

കാസര്‍കോട്: 101 ഫ്‌ളാറ്റുകളോട് കൂടിയ കാസര്‍കോട്ടെ സുനാമി കോളനിയുടെ സേഫ്റ്റി ടാങ്ക് നിറഞ്ഞൊഴുകുന്നു.
കോളനിയിലെ ഇത്രയും കുടുംബങ്ങളിലെ മാലിന്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിലവിലെ സേഫ്റ്റി ടാങ്ക് പര്യാപ്തമല്ലാതായ സാഹചര്യത്തില്‍ വിസ്തൃതമായ സേഫ്റ്റി ടാങ്ക് സ്ഥാപിക്കുകയും പകര്‍ച്ച വ്യാധികളില്‍ നിന്ന് സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് അന്തേവാസികള്‍ മുനിസിപ്പല്‍ ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കെ ജനങ്ങളെ രോഗഭീഷണിയില്‍ നിന്നൊഴിവാക്കാന്‍ നടപടിയെടുക്കണമെന്നും സേഫ്ടി ടാങ്കിനെപ്പോലെ അപകടകരമായിക്കൊണ്ടിരിക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് അറ്റകുറ്റപ്പണി നടത്തണമെന്നുമാവശ്യപ്പെട്ടായിരുന്നു ജനകീയ പ്രതിഷേധം. 34-ാം വാര്‍ഡ് കൗണ്‍സിലര്‍ സുനില്‍ ഷെട്ടി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീമിനു ഈ ആവശ്യങ്ങളുന്നയിച്ചു നിവേദനം നല്‍കി. കോളനിയിലെ പ്രശ്‌നങ്ങള്‍ സത്വരമായി പരിഹരിക്കുമെന്ന് സമരക്കാരെ അവര്‍ അറിയിച്ചു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പും ടാങ്കില്‍ നിന്ന് മലിനജലം പുറത്തേക്കൊഴുകിയിരുന്നുവെന്ന് അന്തേവാസികള്‍ പറഞ്ഞു. അന്നു കോളനി നിവാസികള്‍ തന്നെ സേഫ്റ്റി ടാങ്ക് ക്ലീനാക്കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page