ബന്തടുക്ക, മാണിമൂലയിലെ വീട്ടിലെ അടുക്കളയില്‍ രാജവെമ്പാല; 8 അടിയോളം നീളമുള്ള പാമ്പിന്റെ ഭാരം 16 കിലോ, വനംവകുപ്പ് അധികൃതരെത്തി പാമ്പിനെ പിടികൂടി

കാസര്‍കോട്: ബന്തടുക്ക, മാണിമൂലയിലെ വീട്ടിലെ അടുക്കളയില്‍ രാജവെമ്പാല. വിവരമറിഞ്ഞ് എത്തിയ വനം വകുപ്പ് അധികൃതര്‍ പാമ്പിനെ പിടികൂടി കാട്ടില്‍ വിട്ടയച്ചു. ബന്തടുക്കയിലെ പി കെ ബാലകൃഷ്ണന്റെ വീട്ടില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് പാമ്പിനെ കണ്ടത്. അടുക്കളയിൽ വച്ചിരുന്ന .പാത്രങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് പാമ്പിനെ കാണപ്പെട്ടത്. വിവരമറിഞ്ഞ് ബോവിക്കാനത്തു നിന്നു വനം വകുപ്പിന്റെ ആര്‍ ആര്‍ ടി എത്തി പാമ്പിനെ പിടികൂടി. എട്ട് അടി നീളവും 16കിലോ തൂക്കവുമുള്ള പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ പെട്ടെന്നു കണ്ടതിനാലാണ് അപകടം …

മക്കയില്‍ തീപിടുത്തം; പുക ശ്വസിച്ച് ചെറുവത്തൂര്‍ സ്വദേശി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

മക്ക: താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ച് കാസര്‍കോട്, ചെറുവത്തൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. ചെറുവത്തൂര്‍, തുരുത്തി, മലപ്പിലെ പഴയ പാട്ടില്ലത്ത് നസീമ മന്‍സിലില്‍ പി പി മുഹമ്മദ് കുഞ്ഞി (65)യാണ് മരിച്ച മലയാളി. മറ്റു രണ്ടു പേര്‍ ബംഗ്‌ളാദേശ് സ്വദേശികളാണ്.25 വര്‍ഷമായി മക്കയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു മുഹമ്മദ് കുഞ്ഞി. ഭാര്യ: സാഹിന. മക്കള്‍: ഷാമില്‍ മിഷാല്‍. പരേതനായ എം ടി അമീറലിയുടെയും പി പി സഫിയത്തിന്റെയും മകനാണ്. സഹോദരങ്ങള്‍ പി പി അബ്ദുല്‍ …

മലപ്പുറത്ത് എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍

മലപ്പുറം: എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പ്രസന്റേഷന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തേജസ് ആണ് മരിച്ചത്. മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂളിലെ അധ്യാപകരില്‍ നിന്നുള്ള മാനസിക പീഡനമാണ് കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കുട്ടിയെ പലതരത്തില്‍ അധ്യാപകര്‍ പതിവായി പീഡിപ്പിച്ചിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഇതേതുടര്‍ന്ന് ടിസി വാങ്ങി മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചെങ്കിലും അധ്യാപകര്‍ ടി.സി നല്‍കാന്‍ തയാറായില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. തേജസ് ഒരു വിഷയത്തില്‍ തോറ്റിരുന്നുവെന്നു അധ്യാപകര്‍ പറയുന്നു. സംഭവത്തില്‍ …

മുന്‍ ഡിജിപി പി.ജെ.അലക്‌സാണ്ടര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ഡിജിപി പി.ജെ.അലക്‌സാണ്ടര്‍ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതദേഹം കവടിയാറുള്ള വസതിയിലെത്തിച്ചു. 1960 ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു. പൊലീസ് പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ്. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ വിവിധ ജില്ലകളില്‍ പൊലീസ് മേധാവിയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ വിദേശത്തുള്ള മകള്‍ നാട്ടിലെത്തിയ ശേഷം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പതിനാറും പത്തും വയസ്സുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചു; രണ്ടാനുപ്പക്കെതിരെ രണ്ട് പോക്‌സോ കേസ്, അറസ്റ്റ്

കാസര്‍കോട്: പതിനാറും പത്തും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ ഉപദ്രവിച്ചതായി പരാതി. സംഭവത്തില്‍ പെൺകുട്ടികളുടെ രണ്ടാനുപ്പയും കണ്ണൂര്‍, പാപ്പിനിശ്ശേരി സ്വദേശിയും കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മധ്യവയസ്‌കനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു.2024 സെപ്തംബര്‍ മാസത്തില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടികളുടെ പരാതി പ്രകാരം രണ്ടു പോക്‌സോ കേസുകളാണ് രണ്ടാനുപ്പയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. സഹോദരങ്ങളായ രണ്ടു കുട്ടികളും ഒരു ബോര്‍ഡിംഗ് സ്‌കൂളിലാണ് പഠിക്കുന്നത്. സംഭവസമയത്ത് ഇരുവരും ഓണാവധിക്ക് ഉമ്മയുടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയതായിരുന്നു. സംഭവം സംബന്ധിച്ച് കഴിഞ്ഞ …

വിദ്യാഭ്യാസ വകുപ്പ് ലീഗിന് കൊടുക്കരുത്: വി. മുരളീധരൻ

തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് മുസ്ലിംലീഗിനു നൽകരുതെന്ന് . കഴക്കൂട്ടത്തിൽ നിന്ന് വിജയിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് മുസ്ലിംലീഗിന് കൊടുത്താൽ വർഗീയ താൽപര്യങ്ങൾക്കുള്ള ഉപകരണമായി വകുപ്പിനെ മാറ്റുമെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു . അത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. സംസ്ഥാന മുഖ്യമന്ത്രിയെ ബഹുമാന്യനായ പാണക്കാട് തങ്ങൾ തീരുമാനിക്കുമെന്ന് മറ്റൊരു പ്രസ്താവനയിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു.ഇനി അഞ്ചുവർഷം ഈ ഗതി തന്നെയായിരിക്കും കേരളത്തിൽ ഉണ്ടാവുക …

ബംഗാൾ നിയമസഭ ഗവർണർ പിരിച്ചുവിട്ടു

കൊൽക്കൊത്ത : കാലാവധി തീർന്ന പശ്ചിമ ബംഗാൾ നിയമസഭ ഗവർണർ ആർ.എൻ. രവി പിരിച്ചുവിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും മുഖ്യമന്ത്രി മമത ബാനർജി രാജി വയ്ക്കാതെ അധികാരത്തിൽ പിടിച്ചു നിൽക്കുകയായിരുന്നു. 294 അംഗ നിയമസഭയിൽ ബിജെപിക്ക് തിരഞ്ഞെടുപ്പിൽ 207 സീറ്റ് ലഭിച്ചിരുന്നു. ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയെങ്കിലും മമത ബാനർജി അധികാരം വിട്ടുമാറാതെ പിടിച്ചുനിൽക്കുന്നത് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉളവാക്കിയിരുന്നു. ശനിയാഴ്ച ബിജെപി സർക്കാർ അധികാരമേൽക്കാൻ തയ്യാറെടുത്തെങ്കിലും മമതാ ബാനർജി മുഖ്യമന്ത്രി സ്ഥാനം വിട്ടുമാറാതെ …

ഉച്ചക്കഞ്ഞിയിൽ പാമ്പിൻ കുഞ്ഞ്; നൂറുകണക്കിന് വിദ്യാർത്ഥികൾ ആശുപത്രിയിൽ

പാറ്റ്ന: ഉച്ചഭക്ഷണത്തിൽ പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയതിനെ തുടർന്ന് നൂറുകണക്കിന് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ സഹർസ ജില്ലയിലെ സർക്കാർ യുപി സ്കൂളിലാണ് ഉച്ചകഞ്ഞിയിൽ പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയത് . സഹർസയിലെ ഒരു മിഡിൽ സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് ലഭിച്ച ഉച്ചക്കഞ്ഞിയിലാണ് പാമ്പൻ കുഞ്ഞിനെ കണ്ടത് . കഞ്ഞി കുടിച്ച നിരവധി വിദ്യാർത്ഥികൾ വയറുവേദന എന്ന പരാതിയുമായി ഉടൻ രംഗത്ത് വന്നു. സ്കൂളധികൃതരും വിവരം അറിഞ്ഞെത്തിയ പോലീസും ചേർന്ന് വിദ്യാർത്ഥികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ജില്ലാ കളക്ടർ സംഭവത്തെക്കുറിച്ച് …

സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം നിർത്തി, ടെക്സസിൽ മാത്രം 900-ലധികം ജീവനക്കാർക്ക് ജോലി നഷ്ടമായി

പി പി ചെറിയാൻ ടെക്സാസ് :പ്രമുഖ വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം നിർത്തിയതോടെ ടെക്സസിൽ മാത്രം 900-ലധികം ജീവനക്കാർക്ക് ജോലി നഷ്ടമായി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കമ്പനി പാപ്പരായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ആഴ്ചയാണ് സർവീസുകൾ അവസാനിപ്പിച്ചത്. ഡാളസ്-ഫോർട്ട് വർത്ത് വിമാനത്താവളത്തിലെ 444 ജീവനക്കാരെയും ഹൂസ്റ്റണിലെ 500-ലധികം ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്. ഇതിൽ പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്റുകളും ഉൾപ്പെടുന്നു. ഇന്ധനവിലയിലുണ്ടായ വർധനവും കടബാധ്യതകളുമാണ് കമ്പനിയെ തകർച്ചയിലേക്ക് നയിച്ചത്. രക്ഷാപ്പായ്ക്കറ്റിനായി അമേരിക്കൻ സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെ ശനിയാഴ്ച അർദ്ധരാത്രിയോടെ സ്പിരിറ്റ് …

2026-ലെ പുലിറ്റ്‌സർ പുരസ്കാര തിളക്കത്തിൽ ഇന്ത്യക്കാർ

പി പി ചെറിയാൻ ന്യൂയോർക്:2026-ലെ പുലിറ്റ്‌സർ പുരസ്കാര തിളക്കത്തിൽ ഇന്ത്യക്കാർ. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് സുപർണ ശർമയും ഇല്ലസ്ട്രേറ്റർ ആനന്ദ് ആർ.കെ.യും ‘ഇല്ലസ്ട്രേറ്റഡ് റിപ്പോർട്ടിംഗ് ആൻഡ് കമന്ററി’ വിഭാഗത്തിൽ പുരസ്കാരം നേടിയത്. ബ്ലൂംബെർഗിന്റെ ട്രാപ്പ്ഡ് എന്ന അന്വേഷണാത്മക പരമ്പരയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ദക്ഷിണേഷ്യയിലെ സൈബർ തട്ടിപ്പ് ശൃംഖലകളെക്കുറിച്ചുള്ളതായിരുന്നു റിപ്പോർട്ട്. ലഖ്‌നൗവിലെ ഒരു ഡോക്ടരിൽ നിന്ന് സൈബർ തട്ടിപ്പുകാർ 2.8 കോടി രൂപ നഷ്ടപ്പെട്ട ഞെട്ടിക്കുന്ന സംഭവം കേന്ദ്രീകരിച്ചാണ് സുപർണ ശർമ അന്വേഷണം നടത്തിയത്. സങ്കീർണ്ണമായ കേസിലെ ഗൂഢാലോചനകളും ഭീഷണികളും …

വാളുകൊണ്ട് പിറന്നാള്‍ കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍; ടിവികെ എംഎല്‍എ ക്കെതിരെ പരാതി

ചെന്നൈ: വാളുകൊണ്ട് പിറന്നാള്‍ കേക്ക് മുറിച്ച ടിവികെ എംഎല്‍എക്കെതിരെ നടപടിയെടുക്കണമെന്ന് പുലിയന്‍തോപ്പ് സ്വദേശി ജിജി ശിവ ചെന്നൈ പൊലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കി.റോയപുരത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിജയ് ദാമു ആണ് പിറന്നാള്‍ കേക്ക് വാള്‍ ഉപയോഗിച്ച് മുറിച്ചത്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേതുടര്‍ന്നാണ് എംഎല്‍എ ക്കെതിരെ നടപടി ആവശ്യപ്പെട്ട്പുലിയന്‍തോപ്പ് സ്വദേശി ജിജി ശിവ പൊലീസ് മേധാവികള്‍ക്ക് പരാതി നല്‍കിയത്. ഇത്തരം പ്രവര്‍ത്തികള്‍ പൊതുജനങ്ങളില്‍ ഭയമുണ്ടാക്കുമെന്നും സമാധാനാന്തരീക്ഷം തകര്‍ക്കപ്പെടുമെന്നും പരാതിയില്‍ പറയുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും …

4 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ചുട്ടുകൊല്ലണം: ഭാര്യ

മുംബൈ: പുനെയിലെ ഭോറില്‍ നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ചുട്ടുകൊല്ലണമെന്ന് ഭാര്യ അഭിപ്രായപ്പെട്ടു. അയാള്‍ തനിക്കു മരിച്ചതിനു തുല്യമാണെന്നും നിഷ്‌കളങ്കയായ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ ആ ക്രൂരനു തൂക്കുകയര്‍ പോരെന്നും ആ കുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്തു തന്നെ അയാളെ ചുട്ടുകൊല്ലണമെന്നും ഭാര്യ പറഞ്ഞു. അയാളുടെ മുഖം കാണാനോ മരണവാര്‍ത്ത അറിയാനോ പോലും ആഗ്രഹിക്കുന്നില്ല, എന്റെയുള്ളിലെ കനല്‍ അടങ്ങില്ലെന്നും ഭാര്യ പറഞ്ഞു. അയാളെ പിതാവെന്നു വിളിക്കാന്‍ ലജ്ജിക്കുകയാണെന്നും എങ്ങനെയാണോ ആ കുഞ്ഞ് കൊല്ലപ്പെട്ടത് അതേ …

വേനല്‍ച്ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വേനല്‍ച്ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വെള്ളിയാഴ്ച കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും …

ശൃംഗേരി മഠം ഇളയ മഠാധിപതിക്ക് വൈകിട്ട് തലപ്പാടിയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍; ഡി ജി പി രവതചന്ദ്രശേഖര്‍ കാസര്‍കോട്ട്

കാസര്‍കോട്: ശൃംഗേരി മഠത്തിലെ ഇളയ മഠാധിപതി വിദുശേഖര ഭാരതി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച വൈകിട്ട് കേരളത്തിലെത്തും. വൈകുന്നേരം അഞ്ചുമണിക്ക് തലപ്പാടി സംസ്ഥാന അതിര്‍ത്തിയില്‍ ഡി ജി പി രവത ചന്ദ്രശേഖരയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിക്കും. ഇതിനായി ഡി ജി പി ഉച്ചയോടെ കാസര്‍കോട്ടെത്തി. കോഴിക്കോട്ടെ പരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് ഇളയ മഠാധിപതി കേരളത്തില്‍ എത്തുന്നത്.കാസര്‍കോട്ടേയ്ക്കുള്ള യാത്രയാത്രയ്ക്കിടയില്‍ ഡി ജി പി കണ്ണൂര്‍ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. …

‘കുഴല്‍നാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’; മാത്യു കുഴല്‍ നാടനെതിരെ മുസ്ലീം യൂത്ത് ലീഗിന്റെ ഫ് ളക്‌സ് ബോര്‍ഡ്

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെതിരെ ഇരിക്കൂറില്‍ മുസ്ലീം യൂത്ത് ലീഗിന്റെ ഫ് ളക്‌സ് ബോര്‍ഡ്. ‘കുഴല്‍നാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ എന്നുള്ള ഫ്‌ളക്‌സ് ബോര്‍ഡാണ് സ്ഥാപിച്ചത്. ‘പട നയിച്ചവര്‍ ഭരിക്കട്ടെ’ എന്നും ബോര്‍ഡില്‍ പറയുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി.ഡി സതീശനെ പിന്തുണച്ചതില്‍ മുസ്ലീം ലീഗിനെതിരെ മാത്യു കുഴല്‍നാടന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് ലീഗ് ഫ് ളക്‌സ് സ്ഥാപിച്ചത്. മുസ്ലീം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ലെന്നും തിരിച്ചും അങ്ങനെയാകണമെന്നും മാത്യു …

സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ തലയിലൂടെ ലോറി കയറി ഇറങ്ങി ദാരുണാന്ത്യം

തൃശൂര്‍: സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ തലയിലൂടെ ലോറി കയറി ഇറങ്ങി ദാരുണാന്ത്യം. അവിണിശ്ശേരി സ്വദേശി വടുംകൂട്ടില്‍ വീട്ടില്‍ ദേവിക വേണുഗോപാലന്‍ (36) ആണ് മരിച്ചത്. ഇന്ന് രാവിലെ മുണ്ടുപാലം ജംഗ്ഷനിലായിരുന്നു അപകടം. ഈ ഭാഗത്ത് മരണം പതിവായിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അടുത്തിടെ ഉണ്ടായ മറ്റൊരു അപകടത്തിലും ഒരാള്‍ മരിച്ചിരുന്നു. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഇതെന്നും ഇവിടെ അപകടം പതിവാകുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

ഉബ്രംഗള മഹാദേവ പാര്‍വ്വതി ശാസ്താര ക്ഷേത്രം പിത്തള പൂശിയ 18 പടികളുടെ സമര്‍പ്പണവും മഹോത്സവവും 11ന്

കാസര്‍കോട്: കുംബഡാജെ ഉബ്രംഗള ശ്രീ മഹാദേവ പാര്‍വ്വതി ശ്രീ ശാസ്താരക്ഷേത്രം മഹോത്സവവും പിത്തള പൂശിയ 18 പടികളുടെ സമര്‍പ്പണവും 101 ചെണ്ട വാദ്യാഘോഷ അകമ്പടിയോടെ 11ന് വൈകിട്ട് ആഘോഷിക്കും. വൈകിട്ട് 5 മണിക്കു ധാര്‍മ്മിക സഭയും തുടര്‍ന്നു 18 പടിയുടെ പൂജയും ലോഹാര്‍പ്പണവും നടക്കും. തുടര്‍ന്നു മഹോത്സവവും അന്നദാനവുമുണ്ടായിരിക്കും. വിധുശേഖര ഭാരതി മഹാസ്വാമികളും എടനീര്‍മഠാധിപതി സച്ചിദാനന്ദ ഭാരതിയും ചേര്‍ന്ന് പിത്തള പൂശിയ 18 പടികളുടെ സമര്‍പ്പണം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അനുഗ്രഹ പ്രഭാഷണം നടത്തും. ദേലംപാടി ഗണേശ …

ജുമാമസ്ജിദ് വാര്‍ഷിക യോഗത്തിനിടയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ജുമാമസ്ജിദ് വാര്‍ഷിക പൊതു യോഗത്തിനിടയില്‍ സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. ചെര്‍ക്കള, പാടിറോഡിലെ മൂസ ചായിന്റടി (62)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം ചെര്‍ക്കള, മുഹ് യുദ്ദീന്‍ വലിയ ജുമാമസ്ജിദ് വാര്‍ഷിക യോഗത്തിനിടയിലായിരുന്നു സംഭവം. സഹോദരനും സംയുക്ത ജുമാമസ്ജിദ് വൈസ് പ്രസിഡണ്ടും മുന്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ മുഹമ്മദ് കുഞ്ഞി ചായിന്റടി യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു കൊണ്ടിരിക്കെ സദസ്സിലിരിക്കുകയായിരുന്ന മൂസ ചായിന്റടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ …