ചെർക്കള : ചെങ്കള മണ്ഡലം മഹിളാ കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് സുകുമാരി ഉദ്ഘാടനം ചെയ്തു. ചെർക്കള കോൺഗ്രസ് ഓഫീസിൽ ചേർന്നയോഗത്തിൽ നസീറ അഫ്സൽ അധ്യക്ഷത വഹിച്ചു.ഡി സി സി വൈസ് പ്രസിഡണ്ട് സി വി ജെയിംസ് മുഖ്യാതിഥി ആയിരുന്നു. മണ്ഡലം കോൺഗ്രസ് പ്രസി. അബ്ദുൽ റസാഖ്, മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ഇ ശാന്തകുമാരി, ജമീല അഹമ്മദ്, മുൻ മണ്ഡലം പ്രസിഡണ്ട് എം. പുരുഷോത്തമൻ നായർ, ബ്ലോക്ക് കോൺ. ഭാരവാഹികളായ ഷാഫി ചൂരിപ്പള്ളം, ബാലകൃഷ്ണൻ പരിങ്ങാത്തോട്ടി, ശ്രീധരൻ ആചാരി, കെ ആർ മണിചന്ദ്രകുമാരി,സലീം എടനീർ,ബി രാധാകൃഷ്ണൻ, മഹേഷ് എടനീർ,കെ ശശികല, ഇ വിനോദ്കുമാർ, രജിത കുമാരി പ്രസംഗിച്ചു.







