മഞ്ചേശ്വരം, കുഞ്ചത്തൂരിൽ വൻ കവർച്ച; അലമാരയിൽ സൂക്ഷിച്ചിരുന്ന 24 പവൻ സ്വർണം നഷ്ടപ്പെട്ടു

കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ചത്തൂരിൽ വൻ കവർച്ച. ജെ.എം റോഡിലെ നൈമ കോട്ടേജിലാണ് കവർച്ച നടന്നത്. വീട്ടുടമ ഫാത്തിമത്ത് സൗറ നൽകിയ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂലായ് 12ന് വൈകുന്നേരം അഞ്ചര മണിക്കും 17 ന് രാത്രി 12 മണിക്കും ഇടയിലാണ് കവർച്ച നടന്നത്. വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാര കുത്തി തുറന്നാണ് ആഭരണങ്ങൾ കൈക്കലാക്കിയത്. 24 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page