തിരുവനന്തപുരം:മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ 200 കിടക്കകളും ട്രൗമ സെൻറും ഏർപ്പെടുത്തുമെന്നുമന്ത്രി കെ.മുരളീധരൻ അറിയിച്ചു.ഇതിനു പുറമെ മഞ്ചേശ്വരത്തെ മറ്റ് ആരോഗ്യ സ്ഥാപനങ്ങൾ നവീകരിക്കും. ആവശ്യമായ ജീവനക്കാരെ നിയമിക്കും. വേണ്ടി വന്നാൽ കർണാടകയിൽ നിന്നും യോഗ്യരായവരെ നിയമിക്കുമെന്നും മന്ത്രി ,എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള നിവേദക സംഘത്തെ അറിയിച്ചു. കിഫ്ബിയിൽ നിന്നും തുക വകയിരുത്തി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നാലുമാസത്തിനകം പൂർത്തിയാക്കുo. താലൂക്ക് ആശുപത്രിക്ക് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കും. താലൂക്ക് ആശുപത്രിയിൽ ഇൻ പേഷ്യന്റ് വിഭാഗം ഉടൻ ആരംഭിക്കുo.കേരളത്തിന്റെ വടക്കേ അറ്റത്തെ മഞ്ചേശ്വരം മണ്ഡലത്തിലെ ആരോഗ്യ മേഖലയുടെ ശോചനീയാവസ്ഥക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടു എ കെ എം അഷറഫ് എം എൽ എ യുടെ നേതൃത്വത്തിൽ ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് ഭാരവാഹികളുടെയും ആരോഗ്യ മേഖല ജീവനക്കാരുടെയും നിവേദക സംഘത്തോട് സംസാരിക്കുകയായിരുന്നു മന്ത്രി.








