വരന്‍ മുങ്ങി; കല്യാണം മുടങ്ങി
കാസര്‍കോട്: വരന്‍ മുങ്ങിയതിനെ തുടര്‍ന്ന് കല്യാണം മുടങ്ങി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് നടക്കേണ്ടിയിരുന്ന കല്യാണമാണ് മുടങ്ങിയത്. 24കാരനും 25 കാരിയും തമ്മിലുള്ള വിവാഹമാണ് മെയ് 10ന് ബളാലിനു സമീപത്തെ ഒരു ക്ഷേത്രത്തില്‍ നടക്കേണ്ടിയിരുന്നത്. കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി വധുവും ബന്ധുക്കളും ക്ഷേത്രത്തില്‍ എത്തിയിരുന്നു. എന്നാല്‍ മുഹൂര്‍ത്തത്തിനുള്ള സമയമായിട്ടും വരനും സംഘവും എത്തിയില്ല. ഇത് ആശങ്കയ്ക്ക് ഇടയാക്കി. വരനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ …