പി.എം.എ.വൈ -ജി പദ്ധതിയിലെ ക്രമക്കേട്; മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽസമഗ്ര വിജിലൻസ് അന്വേഷണംവേണം: എസ്.ഡി.പി.ഐ

കാസർകോട്: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നു എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വിജിലൻസിനോടാവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് നാസർ ബംബ്രാണ ഇതു സംബന്ധിച്ചു വിജിലൻസിൽ പരാതി നൽകി. ഭവനപദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യേണ്ടിയിരുന്ന 18 ലക്ഷം രൂപയോളം ഭരണനടപടികളും അനുമതികളും പാലിക്കാതെ ഒരു ഉദ്യോഗസ്ഥന്റെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്ന ഗുരുതരമായ ആരോപണമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. പദ്ധതിയുടെ ഫണ്ട് കൈമാറ്റവുമായി ബന്ധപ്പെട്ട …

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ

കാസർകോട്: എംഡി എം എയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹൈദർ മധൂർ (41) പിടിയിൽ. മധൂർ പട്ള സ്വദേശിയാണ്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ മധുരിലെ ജുമാ മസ്ജിദ് പരിസരത്തു നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പരിശോധനയിൽ പാന്റ്സിന്റെ കീശയിൽ നിന്ന് 3.61 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സ്വന്തം ആവശ്യത്തിനും വില്പനയ്ക്കും കൊണ്ടുപോവുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് ടീമും വിദ്യാനഗർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് …

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; വിടപറഞ്ഞത് കോളേജിന്റെ പ്രിയ ഗായിക

കൊച്ചി: കുറുപ്പുംപടിയിലുണ്ടായ വാഹനാപകടത്തില്‍ കോളേജ് വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. വേങ്ങൂര്‍ രാജഗിരി വിശ്വജ്യോതി കോളേജിലെ ഒന്നാംവര്‍ഷ സൈക്കോളജി വിദ്യാര്‍ഥിനി റയാ റോയ് (19) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേവന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ഒന്നാം വർഷ ബികോം വിദ്യാർഥി രായമംഗലം പ്ലാപ്പറമ്പിൽ അലൻ ജോർജ് റോയിയെ (18) പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപിൽ പോയ ഓട്ടോ വലതുവശത്തുള്ള ഇടറോഡിലേക്കു തിരിഞ്ഞപ്പോൾ പിന്നാലെ വന്ന ബൈക്ക് …

ടൈൽസ് പണിക്ക് കേരളത്തിൽ എത്തി, ഇടയ്ക്ക് മോഷണവും; ട്രെയിനിൽ യാത്രക്കാരന്റെ മുപ്പതിനായിരം രൂപ വിലയുള്ള ഫോൺ തട്ടിയെടുത്ത 19 കാരൻ പിടിയിൽ

കാസർകോട്: ട്രെയിനിൽ യാത്രക്കാരന്റെ 30,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടിയ 19കാരൻ പിടിയിൽ. ബീഹാർ ബസ്ഗര സ്വദേശി ചന്ദ്രകുമാർ (19) ആണ് കാസർകോട് റെയിൽവേ പൊലീസിന്റെ പിടിയിലായത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി അബ്ദുൽ മജീദിന്റെ(64) മൊബൈൽ ഫോൺ ആണ് ഇയാൾ തട്ടിയെടുത്തത്. കഴിഞ്ഞ ആഗസ്റ്റ് 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാസർകോട് നിന്ന് തലശ്ശേരിയിലേക്ക് ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു മജീദ്. ട്രെയിൻ കാഞ്ഞങ്ങാട് വിട്ടപ്പോൾ ജനറൽ കമ്പാർട്ട്മെന്റിന്റെ ജനാലയുടെ അരികിലുള്ള സീറ്റിലിരുന്ന …

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നാളെ ശനിയാഴ്ച  ലഭിക്കുന്ന ഒ പി സേവനങ്ങൾ അറിയാം

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നാളെ ശനിയാഴ്ച (14-11-26) ലഭിക്കുന്ന ഒ പി സേവനങ്ങളും ഡ്യൂട്ടിയിൽ ഉണ്ടാകുന്ന    ഡോക്ടർമാരുടെ വിവരങ്ങളും താഴെ കൊടുക്കുന്നു 👇🏻

മഞ്ചേശ്വരം പൊസോട്ട് വീട്ടമ്മ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: മഞ്ചേശ്വരം പൊസോട്ട് വീട്ടമ്മയെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അബ്ദുൽ റസാഖിന്റെ ഭാര്യ അസ്മ(48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: റാഷിദ്, മുഹമ്മദ് റാഫി, സൽമ, മൂസ.

ശബരിമല തീര്‍ഥാടകര്‍ക്ക് ഇന്‍ഷുറന്‍സ്; രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എല്‍ഐസി യുമായി സഹകരിച്ച് പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. തീര്‍ത്ഥാടനകാലത്ത് മരണപ്പെടുന്ന തീര്‍ത്ഥാടകരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.ഇതിനുള്ള മുഴുവന്‍ പ്രീമിയം തുകയും (ഏകദേശം 1 കോടി രൂപ) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് വഹിക്കുന്നത്. ബുക്കിംഗ് ചെയ്യുന്നതിന്റെ തലേദിവസം മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ബാധകമായിരിക്കും.വെര്‍ച്വല്‍ ക്യൂ അല്ലെങ്കില്‍ സ്‌പോട്ട് ബുക്കിംഗ് നടത്തുമ്പോള്‍ തന്നെ തീര്‍ത്ഥാടകന്റെയും നോമിനിയുടെയും വിവരങ്ങള്‍ ശേഖരിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ശബരിമല തീര്‍ത്ഥാടകര്‍ക്കായി …

14 കാരനെ പീഡിപ്പിച്ചതായി പരാതി; കേസില്‍ 4 പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ 4 പേര്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തിട്ടുള്ളത്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. ടൗണ്‍ സ്റ്റേഷന്‍ പരിധിയിലെ നാലുപേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്നായിരിക്കും പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയെന്നാണ് പൊലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

വീട് ജപ്തി ചെയ്യാനെത്തുന്നത് അറിഞ്ഞ് വീട്ടമ്മ തൂങ്ങിമരിച്ചു; മൃതദേഹം കണ്ടെത്തിയത് ജപ്തി നടപടിക്കായി എത്തിയ ഉദ്യോഗസ്ഥര്‍

കോഴിക്കോട്: ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തിചെയ്യാനെത്തുന്നതറിഞ്ഞ് ഭയന്ന വീട്ടമ്മ ജീവനൊടുക്കി. കൂത്താളി കേളന്‍മുക്ക് ബാബുവിന്റെ ഭാര്യ കവിത (42) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. അഞ്ചുവര്‍ഷം മുമ്പ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നടുവണ്ണൂര്‍ ശാഖയില്‍നിന്ന് 25 ലക്ഷംരൂപ വീടിന്റെ നിര്‍മാണത്തിനായി ലോണെടുത്തിരുന്നു. ആദ്യഘട്ടത്തില്‍ പണമടച്ചെങ്കിലും പിന്നീട് തുക അടയ്ക്കാന്‍ കഴിയാത്ത സ്ഥിതി കുടുംബത്തിനുണ്ടായി. അഞ്ചുവര്‍ഷംകൊണ്ട് കടം 50 ലക്ഷം രൂപയിലെത്തി. പിന്നീട് ബാങ്കുമായുള്ള ചര്‍ച്ചയില്‍ 15 ലക്ഷം രൂപ കുറച്ച്, 35 ലക്ഷം …

പൂച്ചക്കാട് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; മുഖ്യപ്രതി റഷീദ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: പൂച്ചക്കാട് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൂച്ചക്കാട്ടെ റഷീദിനെയാണ് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ ശരത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പൂച്ചക്കാട്ടെ അഷ്‌റഫിനെ(36) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് റഷീദ്. കഴിഞ്ഞ ദിവസം രാത്രി പൂച്ചക്കാട്ട് നിന്നാണ് റഷീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒക്ടോബര്‍ 30ന് അര്‍ധരാത്രിയിലാണ് പൂച്ചക്കാട്ടെ ചായക്കടയില്‍ വെച്ച് അഷ്‌റഫിന് കുത്തേറ്റത്. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായ അഷ്‌റഫിന്റെ പരാതിയില്‍ റഷീദിനും സഹോദരന്‍ റഫീഖിനുമെതിരെ ബേക്കല്‍ പൊലീസ് …

ഡ്രൈവര്‍ ഉറങ്ങിപ്പോയി, ദേശീയപാതയില്‍ നിന്ന് ചരക്ക് ലോറി തോട്ടില്‍ വീണു, അപകടം കരിവെളളൂര്‍ പാലത്തറയില്‍

കരിവെള്ളൂര്‍: പാലത്തറ ദേശീയപാതയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീണു. ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍മാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. പൂനയില്‍ നിന്നും മലപ്പുറത്തേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ദേശീയപാതയുടെ നടുഭാഗം നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല. തോടിലേക്കുള്ള ഭാഗം താല്‍ക്കാലികമായി അടച്ച അവസ്ഥയിലായിരുന്നു. വേഗതയില്‍ ഓടുകയായിരുന്ന ലോറി പെട്ടെന്ന് വഴിതെറ്റി തോട്ടിലേക്ക് വീഴുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി.

ഇരുട്ട് നിറഞ്ഞ വാടക വീട്ടില്‍ 25 വര്‍ഷം; കട്ടന്‍ കാപ്പിയും ഒരുപിടി ചോറും മാത്രം ഭക്ഷണം, അവശരായ വയോധക ദമ്പതികള്‍ക്ക് ഇനി തണലായി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം

കാസര്‍കോട്: രാവിലെയും രാത്രിയും ഒരു ഗ്ലാസ് കട്ടന്‍കാപ്പിയും ഉച്ചയ്ക്ക് ഒരുപിടി ചോറ് കഴിച്ച് വിശപ്പടക്കി, ഇരുട്ട് നിറഞ്ഞ വാടകവീട്ടില്‍ കാല്‍നൂറ്റാണ്ടുകാലം ദുരിതജീവിതം നയിച്ച വയോധികരായ ദമ്പതികള്‍ക്ക് തണലായി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ്. ജോണ്‍ -സെലീന ദമ്പതികളാണ്ഭക്ഷണത്തിനുപോലും പണമില്ലാതെ, വൈദ്യുതി വെളിച്ചം പോലുമില്ലാത്ത ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള വാടകവീട്ടില്‍ അവശതകളും ദുരിതങ്ങളുമായി കഴിയുകയായിരുന്നു ഇവര്‍. അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഈ ദമ്പതികളുടെ അവസ്ഥ ഏറെ ദയനീയമായിരുന്നു. 75ഉം 73 ഉം വയസുള്ള …

യൂണിവേഴ്സിറ്റി കോളേജ് അധ്യാപിക വീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് 5 ദിവസം പഴക്കം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് അസിസ്റ്റന്റ് പ്രൊഫസറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ പൂര്‍ണിമ ജെ. പ്രകാശാണ് (45)മരിച്ചത്. പൂജപ്പുര ചാടിയറ ലൈനിലെ വീട്ടിലെ ശുചിമുറിയിലാണ് അഞ്ചു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിനിയാണ് പൂര്‍ണിമ. കുറെ ദിവസങ്ങളായി അവധിയിലായിരുന്ന പൂര്‍ണിമ, ബുധനാഴ്ച അവധി കാലാവധി അവസാനിച്ചിട്ടും കോളേജില്‍ ജോലിക്ക് എത്തിയിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ സഹപ്രവര്‍ത്തകര്‍ വ്യാഴാഴ്ച വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീടിനുള്ളില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബേക്കല്‍ മൗവ്വലിലെ പ്രവാസി മരിച്ചു

ഉദുമ: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബേക്കല്‍ മൗവ്വലിലെ പ്രവാസി മരിച്ചു. പരേതനായ കല്ലിങ്കാല്‍ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് കുഞ്ഞി (62) ആണ് മരിച്ചത്. ഗള്‍ഫിലായിരുന്ന മുഹമ്മദ് കുഞ്ഞി അസുഖത്തെ തുടര്‍ന്നാണ് നാട്ടില്‍ ചികില്‍സക്കെത്തിയത്. ഗള്‍ഫില്‍ പൊതുപ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു. മൃതദേഹം മൗവ്വല്‍ രിഫായ്യാ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: സുഹ്‌റ. മക്കള്‍: സാഹിദ്, സറീന. മരുമകന്‍: നസീര്‍ ബേക്കല്‍. മറ്റുസഹോദരങ്ങള്‍: മജീദ്, അബൂബക്കര്‍, ആയിഷ, നഫീസ, പരേതനായ അബ്ദുല്ല, ഫാതിമ.

സ്വര്‍ണ വില ഒരു ലക്ഷത്തിന് താഴേയ്ക്ക്? വീണ്ടും വന്‍ ഇടിവ്, ഇന്നത്തെ നിരക്കുകള്‍ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 960 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,01,560 രൂപയായി. ഗ്രാമിന് 120 രൂപ കുറഞ്ഞ് 12,695 രൂപയിലാണ് കേരളത്തില്‍ വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരു പവന് ഒറ്റയടിക്ക് 1,600 രൂപ കുറഞ്ഞിരുന്നു. രണ്ട് ദിവസത്തിനിടെ പവന് ആകെ 2,560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.22 കാരറ്റിനൊപ്പം മറ്റ് കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വെള്ളിവിലയിലും ഇന്ന് ഇടിവുണ്ടായിട്ടുണ്ട്. 18 കാരറ്റ് …

പാര്‍സല്‍ ചാര്‍ജ് കൊടുക്കാന്‍ വൈകിയ വിരോധം; വ്യാപാരിയെ മര്‍ദ്ദിച്ച ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കേസ്

മഞ്ചേശ്വരം: പാര്‍സല്‍ ചാര്‍ജ് കൊടുക്കാന്‍ വൈകിയ വിരോധത്തില്‍ വ്യാപാരിയെ മര്‍ദ്ദിച്ച ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മാവിനക്കട്ട സ്വദേശിയും പൂക്കട്ടയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ കെ അബ്ദുല്ല(56)യെയാണ് ഗജാനനാ ബസ് ജീവനക്കാര്‍ ആക്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഉപ്പള ബസ് സ്റ്റാന്റില്‍ വച്ചാണ് വ്യാപാരിക്ക് നേരെ അക്രമം നടന്നത്. സുഹൃത്തായ ഒരു വ്യാപാരി ബസില്‍ അയച്ചുവിട്ട ഒരു പാഴ്‌സല്‍ വാങ്ങാന്‍ അബ്ദുല്ലയെ ഏല്‍പിച്ചിരുന്നു. ഇതുപ്രകാരം പാഴ്‌സല്‍ വാങ്ങിയപ്പോള്‍ അതിന്റെ ചാര്‍ജ് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അയച്ചുതന്ന ആള്‍ …

‘ആര് കാക്കും ഗേറ്റിനെ’?; കൂവത്തൊട്ടിയില്‍ സ്‌കൂട്ടറില്‍ വന്ന സംഘം വീടിന്റെ ഗേറ്റ് കടത്തി

കാസര്‍കോട്: സ്‌കൂട്ടിയില്‍ എത്തിയ സംഘം വീടിന്റെ ഗേറ്റ് കടത്തി കൊണ്ടുപോയതായി പരാതി. ചെമ്മനാട് കൂവത്തൊട്ടിയിലെ വികെ ജയനാരായണന്‍ നമ്പ്യാരുടെ വീട്ടിലെ ഗേറ്റാണ് മോഷ്ടാക്കള്‍ എടുത്തുകൊണ്ട്‌പോയത്. കഴിഞ്ഞ ഒക്ടോബര്‍ 27 ന് വൈകുന്നേരമാണ് മോഷണം നടന്നതെന്ന് മേല്‍പറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീടിന് മുന്നിലെ മെയിന്‍ ഗേറ്റിന് സമീപത്തെ ഏകദേശം 5500 രൂപവരുന്ന ചെറിയ ഗേറ്റാണ് മോഷണം പോയത്. രണ്ടുപേര്‍ സ്‌കൂട്ടിയില്‍ ഗേറ്റ് കൊണ്ടുപോകുന്നതിന്റെ ദൃശ്യം സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ മേല്‍പറമ്പ് പൊലീസ് …

ഫോണില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കാമെന്ന സന്ദേശം; ലിങ്ക് ക്ലിക്ക് ചെയ്ത കുമ്പള സ്വദേശിയുടെ രണ്ടുലക്ഷം പോയി

കാസര്‍കോട്: ഫോണില്‍ ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിങ് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കാമെന്ന സന്ദേശം കണ്ട് ലിങ്ക് ക്ലിക്ക് ചെയ്ത കുമ്പള സ്വദേശിയുടെ രണ്ടുലക്ഷം പോയി. കുമ്പള ഫെറിക്ക് സമീപം താമസിക്കുന്ന എംഎസ് ദേവരാജ(67)നാണ് സൈബര്‍ തട്ടിപ്പിനിരയായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് മൊബൈലില്‍ സെര്‍ച്ച് ചെയ്യുന്നതിനിടെ ദേവരാജന്റെ മൊബൈലിലേക്ക് 7321865098 എന്ന നമ്പറിയില്‍ നിന്ന് ഒരു സന്ദേശം എത്തുകയായിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിങ് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കാമെന്നായിരുന്നു സന്ദേശവും വാട്‌സാപ്പ് കോളും. ബാങ്കുമായി …