സ്‌കൂള്‍ വാനിലേയ്ക്ക് ട്രെയിന്‍ പാഞ്ഞുകയറി; 2 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിന്‍ സ്‌കൂള്‍ വാനിലിടിച്ച് വന്‍ അപകടം. 2 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. മുര്‍ഷിദാബാദിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ മുര്‍ഷിദാബാദിലെ ബഹരംപുര്‍ മേഖലയിലുള്ള കര്‍ണസുബര്‍ണ റെയില്‍വേ ക്രോസിങ്ങിലാണ് അപകടം സംഭവിച്ചത്. കുട്ടികളുമായി പോവുകയായിരുന്ന സ്‌കൂള്‍ വാനിലേക്ക് നിംതിത-കത്വ പാസഞ്ചര്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ ഉടന്‍ തന്നെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില അതീവ …

ഇന്ന് കര്‍ക്കിടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍

ഇന്ന് കര്‍ക്കിടകം ഒന്ന്. ഹൈന്ദവ ഗൃഹങ്ങളില്‍ രാമായണ മാസത്തിന് തുടക്കം. ക്ഷേത്രങ്ങളും വീടുകളും ഇന്ന് മുതല്‍ അടുത്ത ഒരു മാസക്കാലം രാമ നാമങ്ങളാല്‍ മുഖരിതമാകും. തോരാ മഴ പെയ്യുന്ന മാസമാണ് കര്‍ക്കടകം. കൃഷി ഉപജീവനമായിരുന്ന മലയാളിക്ക് ഇത് കള്ള കര്‍ക്കടകവും പഞ്ഞ കര്‍ക്കടകവുമാണ്. ദുരിതവും ആരോഗ്യ പ്രശ്നങ്ങളും നേരിടുന്ന കര്‍ക്കടകത്തിന്റെ കാഠിന്യം രാമായണ പാരായണത്തിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. പൂര്‍വ്വികരെയും മണ്‍മറഞ്ഞ പിതൃക്കളെയും ഓര്‍മ്മിക്കാനായി കര്‍ക്കിടക വാവിന് പിതൃക്കള്‍ക്ക് ബലിദര്‍പ്പണവും നടത്തും. വടക്കന്‍ കേരളത്തിലെ കര്‍ക്കിട തെയ്യങ്ങളും …

കാട്ടുപോത്തുകള്‍ കുറുകെ ചാടി; ഇരിയണ്ണിയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു, ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: കാട്ടുപോത്തുകള്‍ റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു മറിഞ്ഞു. കാര്‍ യാത്രക്കാരന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ ബോവിക്കാനം കാനത്തൂര്‍ റോഡിലെ ഇരിയണ്ണി ഫോറസ്റ്റ് ഓഫിസിന് സമീപത്താണ് അപകടം. എരിഞ്ഞിപ്പുഴ സ്വദേശിയുടെ കാര്‍ ആണ് അപകടത്തില്‍പെട്ടത്. കാര്‍ ബോവിക്കാനം ഭാഗത്തേക്ക് പോകുന്നതിനിടെ കാട്ടുപോത്തുകള്‍ റോഡിന് കുറുകെ ഓടുകയായിരുന്നു. പോത്തുകളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലിടിച്ചു മറിഞ്ഞു. അപകടത്തില്‍ കാര്‍ തകര്‍ന്നു. പൂവാള റോഡില്‍ കാട്ടു പോത്തുകളുടെ …

ലക്ഷങ്ങൾ പിരിവിട്ട് സൗദി ജയിലിൽ നിന്ന് മോചിപ്പിച്ചു; നാട്ടിലെത്തിയതിന് പിന്നാലെ ലഹരി കച്ചവടം, കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ്  അറസ്റ്റിൽ

കണ്ണൂർ: സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് 80 ലക്ഷം രൂപ മോചനദ്രവ്യം നൽകി വിദേശത്തെ ജയിലിൽ നിന്ന് മോചിപ്പിച്ച കണ്ണൂർ സ്വദേശി ലഹരിമരുന്നുമായി പൊലീസിന്റെ പിടിയിലായി. കണ്ണൂർ കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശിയായ ടി. ഫസലുദ്ദീനെയാണ് ഇരിട്ടി പൊലീസ് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വലിയ തോതിൽ എം ഡി എം എ കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. നിലവിൽ ഇരിട്ടി ടൗണിൽ തട്ടുകട നടത്തിവരികയാണ് ഇയാൾ. കഴിഞ്ഞമാസം മയക്കുമരുന്ന് കേസിൽ പിടിയിലായ പടിയൂർ സ്വദേശി ഡെന്നി എബ്രഹാമിനെ കസ്റ്റഡിയിൽ …

തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി, ദേഹോപദ്രവമേൽപ്പിച്ചു’; കാസര്‍കോട് ഗവ.കോളേജില്‍ റാഗിംഗ്; 13പേരെ സസ്‌പെന്‍ഡ് ചെയ്തു

കാസര്‍കോട്: ഗവ. കോളജില്‍ വിദ്യാര്‍ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് റാഗിങ്ങിനിരയായത്. സംഭവത്തില്‍ രണ്ടും മൂന്നും വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ 13പേരെ പ്രിന്‍സിപ്പല്‍ വി.എസ്. അനില്‍കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു. ജൂലൈ 13ന് കോളജ് ക്യാമ്പസില്‍ വച്ചാണ് സംഭവം.ഒരു സംഘം വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് വിദ്യാര്‍ഥി രക്ഷിതാക്കളെ വിവരം അറിയിക്കുകയും തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. കോളേജ് അധികൃതര്‍ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണവിധേയരായ വിദ്യാര്‍ഥികള്‍ക്കെതിരേ …

പ്രണയാഭ്യർത്ഥന നിരസിച്ചു; പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ ബസ് സ്റ്റാൻഡിൽ വച്ച് 21 കാരിയെ യുവാവ് കുത്തി കൊലപ്പെടുത്തി

മംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ച 21 കാരിയെ യുവാവ് കുത്തി കൊലപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് കർണാടക ബണ്ട് വാൾ കെഎസ്ആർടിസി ബസ്റ്റാൻഡിൽ വച്ചായിരുന്നു കൊലപാതകം. കല്ലഡ്കയിലെ ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമിൽ ജോലി ചെയ്തിരുന്ന കാക്യപദവിനടുത്തുള്ള കൊടങ്കെയിൽ താമസിക്കുന്ന ബാലപ്പ ഗൗഡയുടെ മകൾ ലാവണ്യ (21) ആണ് കൊല്ലപ്പെട്ടത്. പ്രതി ചേതൻ (22) അക്രമത്തിനുശേഷം ഓടി രക്ഷപ്പെട്ടു. യുവതിയുടെ അടുത്ത ബന്ധുവാണ് യുവാവ്.വീട്ടിലേക്ക് പോകുവാനായി ബസ് സ്റ്റാൻഡിൽ എത്തിയതായിരുന്നു ലാവണ്യ. യുവതിയെ കാണുവാനായി യുവാവും ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു. …

ഇന്നത്തെ പ്രധാന വാർത്തകൾ

പശ്ചിമേഷ്യൻ സംഘർഷവും യുഎസ്-ഇറാൻ ഭിന്നതയും .​യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം../ ജോർദാനിൽ യുഎസ് സേനയുടെ എഫ്-18 യുദ്ധവിമാനങ്ങൾ നിർത്തിയിട്ട കേന്ദ്രത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായി. മേഖലയിലെ യുഎസ് സൈനിക സാന്നിധ്യത്തിനെതിരെ സൈനിക നടപടികൾ തുടരുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ​യുഎസ് പ്രത്യാക്രമണം: ഇറാൻ കമാൻഡ് സെന്ററുകൾക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തി. ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ​ഹോർമുസ് കടലിടുക്കിലെ ആക്രമണം: ഹോർമുസ് കടലിടുക്കിൽ യുഎഇ …

മുന്നാട് പള്ളത്തുങ്കാലിലെ ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. മുന്നാട് പള്ളത്തുങ്കാല്‍ എടമ്പുരടിയിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ എം സുകുമാരന്‍ (49) ആണ് മരിച്ചത്.പള്ളത്തുങ്കാലിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. വ്യാഴാഴ്ചഉച്ചയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മാതാവ്: നാരായണി. ഭാര്യ: ശ്രീജ. മകന്‍: സാരംഗ്.

മ്യാന്‍മറില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; 500 മരണം; മരിച്ചത് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍

നെയ്പീദോ: മ്യാന്‍മര്‍ തീരത്ത് രണ്ട് ബോട്ടുകള്‍ മറിഞ്ഞ് അഞ്ഞൂറിലധികം പേര്‍ മരിച്ചതായി വിവരം. മ്യാന്മറിനടുത്ത് ബംഗാള്‍ ഉള്‍ക്കടലിലാണ് അപകടം. ജൂണ്‍ അവസാന വാരത്തില്‍ മ്യാന്‍മറിലെ രഖൈന്‍ സംസ്ഥാനത്ത് നിന്നാണ് ഈ രണ്ട് ബോട്ടുകളും യാത്ര തിരിച്ചത്. ഇതില്‍ യാത്ര ചെയ്തവരില്‍ ഭൂരിഭാഗവും റോഹിങ്ക്യന്‍ വംശജരായിരുന്നു. ഏകദേശം 250 ഓളം ആളുകളുമായി പോയ ആദ്യത്തെ ബോട്ടുമായുള്ള ബന്ധം പുറപ്പെട്ട് കുറച്ചുസമയത്തിനകം തന്നെ നഷ്ടപ്പെട്ടിരുന്നു. 280 ഓളം യാത്രക്കാരുണ്ടായിരുന്ന രണ്ടാമത്തെ ബോട്ട് ജൂലൈ 8ന് മ്യാന്‍മറിലെ അയ്യര്‍വാഡി തീരത്ത് മുങ്ങിയതായാണ് …

സിപിഐ ചെറുവത്തൂര്‍ ലോക്കല്‍ സെക്രട്ടറി കെ ബാലകൃഷ്ണന്‍

ചെറുവത്തൂര്‍: സിപിഐ ചെറുവത്തൂര്‍ ലോക്കല്‍ സെക്രട്ടറിയായി കെ ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടുനിലവിലുള്ള സെക്രട്ടറിയായിരുന്ന കെ സുന്ദരന്‍ ഒഴിവായതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. യോഗത്തില്‍ കെ സുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം മുകേഷ് ബാലകൃഷ്ണന്‍, മണ്ഡലം സെക്രട്ടറി സിവി വിജയരാജ്, ജില്ലാ കമ്മിറ്റി അംഗം എ അമ്പൂഞ്ഞി തുടങ്ങിയര്‍ യോഗത്തില്‍ പങ്കെടുത്തു.

‘നടന്‍ മോഹന്‍ലാലിന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകള്‍, മൂന്നു ജോഡി മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരന്‍

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ ആനക്കൊമ്പ് ശേഖരത്തിലുള്ള 3 ജോഡി ആനക്കൊമ്പുകളുടെവിവരം മറച്ചുവച്ചതില്‍ ദുരൂഹതയുണ്ടെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍. ഇതില്‍ കൃത്യമായ അന്വേഷണം വേണമെന്ന് അഡ്വ. എബ്രഹാം പി മീഞ്ചങ്കര ആവശ്യപ്പെട്ടു. തന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകളുണ്ടെന്നാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.പുതിയതായി വെളിപ്പെടുത്തിയ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം ഹാജരാക്കാന്‍ വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ ആനക്കൊമ്പുകള്‍ തനിക്ക് സമ്മാനം കിട്ടിയതാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു.എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വസതിയില്‍ 2011 ഡിസംബര്‍ 21ന് ഇന്‍കം ടാക്‌സ് …

ഓപ്പറേഷന്‍ തൂഫാന്‍; റെയില്‍വേ സ്റ്റേഷനില്‍ കര്‍ശന പരിശോധന, ട്രെയിനില്‍ നിന്നും 37.85 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന കര്‍ശനമാക്കി. ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 37.85 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പൊലീസ് പിടികൂടി. ബുധനാഴ്ച പുലര്‍ച്ചെ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന്റെ പിറക് വശത്തെ ജനറല്‍ കോച്ചിലെ ബാത്‌റൂമിനടുത്ത് ബാഗുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. പരിശോധന നടക്കുന്നുണ്ടെന്നറിഞ്ഞ് പ്രതികള്‍ ബാഗുകള്‍ ഉപേക്ഷിച്ചു രക്ഷപ്പട്ടതാണെന്നാണ് കരുതുന്നത്. 40,725 രൂപ വിലവരുന്ന പുകയില ഉല്‍പന്നങ്ങള്‍ രണ്ട് ട്രോളി ബാഗുകളിലാണ് സൂക്ഷിച്ചിരുന്നത്. ബാഗുകള്‍ തുറന്ന് പരിശോധച്ചപ്പോഴാണ് പുകയില …

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം; ജുലൈ 20 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കും

തിരുവനന്തപുരം: വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം ശക്തി പ്രപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ജൂലൈ 16 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.വ്യാഴാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് …

വാട്സ്ആപ്പിലൂടെ ഭര്‍തൃമതിയായ യുവതിയെ ശല്യം ചെയ്തു; കുഞ്ചത്തൂര്‍ സ്വദേശിക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: വാട്സ്ആപ്പിലൂടെ ഭര്‍തൃമതിയായ യുവതിയെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ കുഞ്ചത്തൂര്‍ സ്വദേശിക്കെതിരെ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്തു. മഞ്ചേശ്വരം വൊര്‍ക്കാടി പാവൂര്‍ സ്വദേശിനിയായ 31 കാരിയുടെ പരാതിയിലാണ് കേസ്. കുഞ്ചത്തൂര്‍ സ്വദേശി ഇബ്രാഹിം ഖലീല്‍ കഴിഞ്ഞ മെയ് 29 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് തന്നെ ശല്യം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സൈബര്‍ സെല്‍ എസ്.ഐ എം.സവ്യസാചി യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് യുവാവിനെതിരെ കേസെടുത്തത്. …

മരം മുറിക്കുന്നതിനിടെ മുകളില്‍ കുടുങ്ങി; പരിക്കേറ്റ തൊഴിലാളിയെ കയ്യൂരിലെ ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി

കാസര്‍കോട്: മരം മുറിക്കുന്നതിനിടെ മുകളില്‍ കുടുങ്ങിപ്പോയ തൊഴിലാളിയെ കയ്യൂര്‍ ഫയര്‍ ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 9 മണിയോടെ കാലിച്ചാമരം മൂപ്പില്‍ എന്ന സ്ഥലത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സംഭവം. മരം മുറിക്കുന്നതിനിടെ വിവി പത്മനാഭന്റെ(55) കൈ മരക്കൊമ്പുകള്‍ക്കിടയില്‍പെട്ട് കുടുങ്ങിപ്പോയിരുന്നു. പരിക്ക് പറ്റിയതിനെ തുടര്‍ന്ന് താഴെയിറങ്ങാന്‍ പറ്റാതെയായി. തുടര്‍ന്ന് പറമ്പിന്റെ ഉടമ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. കയ്യൂരില്‍ നിന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ പിവി സുമേഷിന്റെ നേതൃത്വത്തില്‍ സേന ഉടന്‍ സ്ഥലത്തെത്തി. അപ്പോഴേക്കും …

അര്‍ധരാത്രിയില്‍ മുറിയില്‍ പുക; ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരിക്ക്

തൃശൂര്‍: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.30ഓടെ ഗുരുവായൂരില്‍ ആണ് അപകടമുണ്ടായത്. കുട്ടപ്പന്‍ (70), അംബിക (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീടിനുള്ളില്‍ പുക നിറഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ ഉണര്‍ന്നത്. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചുവരുത്തുകയായിരുന്നു. അവരെത്തിയാണ് വീടിനുള്ളില്‍ നിന്നും ഇവരെ പുറത്തെത്തിച്ചത്. അപ്പോഴാണ് ഫ്രിഡ്ജ് പൊട്ടിത്തറിച്ചത്. പുക ശ്വസിച്ച് ദമ്പതികള്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് …

പ്രണയത്തിന് തടസം ഭര്‍ത്താവ്; ട്രെയിന്‍ യാത്രയ്ക്കിടെ വെടിവെച്ചു കൊന്നു; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ഭാര്യയും ആണ്‍സുഹൃത്തും പിടിയില്‍

പാറ്റ്‌ന: ട്രെയിന്‍ യാത്രയ്ക്കിടെ ഭര്‍ത്താവിനെ വെടിവെച്ചു കൊന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ഭാര്യയും കാമുകനും ക്വട്ടേഷന്‍ ഗുണ്ടയും പിടിയില്‍. ബിഹാറിലെ കതിഹാറിലാണ് സംഭവം. ജാമുയിയിലെ വൈദ്യുത വകുപ്പ് ജീവനക്കാരനായ ദേവ് കുമാര്‍ ഗുഞ്ചന്‍ ആണ് കൊല്ലപ്പെട്ടത്. കേസില്‍ ഭാര്യ സമിതാ കുമാരി, കാമുകന്‍ അജിത് കുമാര്‍, വാടകക്കൊലയാളി രാജു കുമാര്‍ (ധീരജ്) എന്നിവരെയാണ് ബുധനാഴ്ച റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. നളന്ദയില്‍ സര്‍ക്കാര്‍ സാങ്കേതിക വിദഗ്ദ്ധനായി ജോലി ചെയ്യുന്ന അജിത് കുമാറുമായി സമിത പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. …

മയ്യിച്ചയില്‍ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: മയ്യിച്ചയില്‍ വയോധികനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ മയ്യിച്ചയിലെ വയലില്‍ വീട് കുഞ്ഞിക്കണ്ണന്‍(65) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് ഇയാളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുവത്തൂരിലെ ദിനേശ് ബീഡി ബ്രാഞ്ചിലെ മുന്‍ ജീവക്കാരനായിരുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങള്‍: നന്ദിനി, തങ്കമണി.