കരിവെള്ളൂര്‍: പാലത്തറ ദേശീയപാതയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീണു. ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍മാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. പൂനയില്‍ നിന്നും മലപ്പുറത്തേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ദേശീയപാതയുടെ നടുഭാഗം നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല. തോടിലേക്കുള്ള ഭാഗം താല്‍ക്കാലികമായി അടച്ച അവസ്ഥയിലായിരുന്നു. വേഗതയില്‍ ഓടുകയായിരുന്ന ലോറി പെട്ടെന്ന് വഴിതെറ്റി തോട്ടിലേക്ക് വീഴുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി.







