കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ 4 പേര് കസ്റ്റഡിയില്‍. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തിട്ടുള്ളത്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. ടൗണ്‍ സ്റ്റേഷന് പരിധിയിലെ നാലുപേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്നായിരിക്കും പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയെന്നാണ് പൊലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.







