ടൈൽസ് പണിക്ക് കേരളത്തിൽ എത്തി, ഇടയ്ക്ക് മോഷണവും; ട്രെയിനിൽ യാത്രക്കാരന്റെ മുപ്പതിനായിരം രൂപ വിലയുള്ള ഫോൺ തട്ടിയെടുത്ത 19 കാരൻ പിടിയിൽ

കാസർകോട്: ട്രെയിനിൽ യാത്രക്കാരന്റെ 30,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടിയ 19കാരൻ പിടിയിൽ. ബീഹാർ ബസ്ഗര സ്വദേശി ചന്ദ്രകുമാർ (19) ആണ് കാസർകോട് റെയിൽവേ പൊലീസിന്റെ പിടിയിലായത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി അബ്ദുൽ മജീദിന്റെ(64) മൊബൈൽ ഫോൺ ആണ് ഇയാൾ തട്ടിയെടുത്തത്. കഴിഞ്ഞ ആഗസ്റ്റ് 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാസർകോട് നിന്ന് തലശ്ശേരിയിലേക്ക് ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു മജീദ്. ട്രെയിൻ കാഞ്ഞങ്ങാട് വിട്ടപ്പോൾ ജനറൽ കമ്പാർട്ട്മെന്റിന്റെ ജനാലയുടെ അരികിലുള്ള സീറ്റിലിരുന്ന മജീദിന്റെ മൊബൈൽ ഫോൺ ഒരാൾ തട്ടിയെടുത്ത് ഓടുകയായിരുന്നു. തുടർന്ന് മജീദ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി പൊലീസിൽ പരാതി നൽകി. കേസ് പിന്നീട് കാസർകോട് റെയിൽവേ പൊലീസിന് കൈമാറി. കാസർകോട് പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ചെടുത്ത ഫോൺ പ്രതി ഉപയോഗി ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായി. അങ്ങനെ നടത്തിയ തിരച്ചിലിൽ പള്ളിക്കര മൗവ്വൽ ഭാഗത്ത് പ്രതി ഉണ്ടെന്ന് കണ്ടെത്തി. ടൈൽസിന്റെ ജോലിക്ക് എത്തിയതായിരുന്നു പ്രതിയായ ചന്ദ്രകുമാർ. ഒടുവിൽ ചോദ്യം ചെയ്യലിൽ പ്രതികുറ്റം സമ്മതിച്ചു. തട്ടിയെടുത്ത ഫോണും പൊലീസ് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയെ വൈകിട്ടോടെ കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാസർകോട് റെയിൽവേ എസ് ഐ സനിൽകുമാർ, എ എസ് ഐ പ്രദീപ്കുമാർ, സിപിഒ മാരായ സുശാന്ത്, ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ സമർത്ഥമായി പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page