ഇരുട്ട് നിറഞ്ഞ വാടക വീട്ടില്‍ 25 വര്‍ഷം; കട്ടന്‍ കാപ്പിയും ഒരുപിടി ചോറും മാത്രം ഭക്ഷണം, അവശരായ വയോധക ദമ്പതികള്‍ക്ക് ഇനി തണലായി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം

കാസര്‍കോട്: രാവിലെയും രാത്രിയും ഒരു ഗ്ലാസ് കട്ടന്‍കാപ്പിയും ഉച്ചയ്ക്ക് ഒരുപിടി ചോറ് കഴിച്ച് വിശപ്പടക്കി, ഇരുട്ട് നിറഞ്ഞ വാടകവീട്ടില്‍ കാല്‍നൂറ്റാണ്ടുകാലം ദുരിതജീവിതം നയിച്ച വയോധികരായ ദമ്പതികള്‍ക്ക് തണലായി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ്. ജോണ്‍ -സെലീന ദമ്പതികളാണ്
ഭക്ഷണത്തിനുപോലും പണമില്ലാതെ, വൈദ്യുതി വെളിച്ചം പോലുമില്ലാത്ത ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള വാടകവീട്ടില്‍ അവശതകളും ദുരിതങ്ങളുമായി കഴിയുകയായിരുന്നു ഇവര്‍. അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഈ ദമ്പതികളുടെ അവസ്ഥ ഏറെ ദയനീയമായിരുന്നു. 75ഉം 73 ഉം വയസുള്ള ഇവര്‍ക്ക് മക്കളോ സ്വന്തം എന്ന് പറയാന്‍ ബന്ധുക്കളോ ഇല്ല. അത്യാവശ്യം ജോലിചെയ്തിരുന്ന ഇവര്‍ക്ക് പ്രായത്തിന്റെ അവശത കാരണം ജീവിതം വഴിമുട്ടി നില്‍ക്കുകയായിരുന്നു. അലിവ് തോന്നിയ നാട്ടുകാരോ, വഴിയാത്രക്കാരോ എന്തെങ്കിലും കൊടുക്കുന്നത് മാത്രമാണ് ഏറെ ആശ്വാസമുള്ളത്. ഇവരുടെ ദുരിതാവസ്ഥ നാട്ടുകാര്‍ മടിക്കൈ മലപ്പചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യസ്ഥാപനമായ ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം അധികൃതരെ അറിയിച്ചിരുന്നു. ദമ്പതികളുടെ ദുരിതജീവിതം മനസിലാക്കിയ പുനരധിവാസ കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ് ഇവരെ ഏറ്റെടുക്കാന്‍ മുന്നോട്ടുവരികയായിരുന്നു. തുടര്‍ന്ന് ഇരുവരെയും സ്ഥാപനത്തിലേക്ക് മാറ്റി സുരക്ഷിതമായ താമസവും ഭക്ഷണവും ആവശ്യമായ പരിചരണവും ഒരുക്കി. ആരും ആശ്രയിക്കാനില്ലാത്തവര്‍ക്കും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും സ്‌നേഹവും കരുതലും സുരക്ഷിതത്വവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നത്. 120 ഓളം പേര്‍ ഇന്നിവിടെ അന്തേവാസികളായുണ്ട്. തെരുവില്‍ കഴിയുന്നവര്‍, ഒറ്റയ്ക്ക് താമസിക്കുന്ന വയോധികര്‍, കിടപ്പിലായ രോഗികള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, അനാഥര്‍ എന്നിവര്‍ക്ക് ഈ കേന്ദ്രം സംരക്ഷണം നല്‍കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
40 ലക്ഷം രൂപ കൊണ്ടു കുമ്പള പഞ്ചായത്തുണ്ടാക്കിയ വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാനത്തിനു ശേഷം അടച്ചിട്ടിട്ടു മൂന്നു മാസം; മന്ത്രിയുടെ താക്കീതു അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരായ ഭരണക്കാര്‍ അവഗണിച്ച സാഹചര്യത്തില്‍ മന്ത്രി രാജിവച്ചു മാതൃക കാട്ടണമെന്നു നാട്ടുകാര്‍
Scroll to top

You cannot copy content of this page