കാസർകോട്: മഞ്ചേശ്വരം പൊസോട്ട് വീട്ടമ്മയെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അബ്ദുൽ റസാഖിന്റെ ഭാര്യ അസ്മ(48) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: റാഷിദ്, മുഹമ്മദ് റാഫി, സൽമ, മൂസ.







