ശബരിമല തീര്‍ഥാടകര്‍ക്ക് ഇന്‍ഷുറന്‍സ്; രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എല്‍ഐസി യുമായി സഹകരിച്ച് പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. തീര്‍ത്ഥാടനകാലത്ത് മരണപ്പെടുന്ന തീര്‍ത്ഥാടകരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
ഇതിനുള്ള മുഴുവന്‍ പ്രീമിയം തുകയും (ഏകദേശം 1 കോടി രൂപ) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് വഹിക്കുന്നത്. ബുക്കിംഗ് ചെയ്യുന്നതിന്റെ തലേദിവസം മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ബാധകമായിരിക്കും.
വെര്‍ച്വല്‍ ക്യൂ അല്ലെങ്കില്‍ സ്‌പോട്ട് ബുക്കിംഗ് നടത്തുമ്പോള്‍ തന്നെ തീര്‍ത്ഥാടകന്റെയും നോമിനിയുടെയും വിവരങ്ങള്‍ ശേഖരിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇത്തരത്തില്‍ സമഗ്രമായ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പിലാക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page