ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും നേതൃത്വത്തിൽ വടംവലി മത്സരം; ഓണാഘോഷം ആഹ്ലാദം പകർന്നു

കാസർകോട് : സന്തോഷത്തിന്റെയും സമഭാവനയുടെയും ഓണാഘോഷത്തിന് ജില്ലയിൽ ഉല്ലാസകരമായ തുടക്കം. ജില്ലാ പോലീസ് ആസ്ഥാനത്തു സംഘടിപ്പിച്ച ഒപ്പം ഇരുന്ന് ഓണത്തോടനുബന്ധിച്ച് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പൊലീസ് മേധാവി പി.നിതിൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സൗഹൃദ വടംവലി മത്സരം ആഘോഷത്തിന് പൊലിമ പകർന്നു. ആഘോഷം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു. ഓണാഘോഷ പരിപാടികളിൽപോലീസുകാരും സജീവമായി പങ്കെടുത്തു. കലാപരിപാടികളും ഉണ്ടായിരുന്നു.

നബിദിന പരിപാടികൾ സഹജീവികൾക്ക് ദ്രോഹമാകാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണം: സംയുക്ത ജമാഅത്ത്

കാസർകോട്: പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ജീവിക്കാനുള്ള പ്രവാചകന്റെ സന്ദേശം ജീവിതത്തിലുടനീളം പകർത്താൻ വിശ്വാസികൾ നബിദിനത്തിൽ പ്രതിജ്ഞ എടുക്കണമെന്ന് കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്‌ എൻ.എ നെല്ലിക്കുന്നും ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാനും ആഹ്വാനം ചെയ്തു.ആരെയും അറിഞ്ഞു കൊണ്ട് ദ്രോഹിക്കരുത്. വേദനിപ്പിക്കരുത്.മനുഷ്യ മനസ്സിന്റെ നന്മമരമായ മുഹമ്മദ്‌ നബിയുടെ ജന്മദിനം സൽക്കർമ്മങ്ങളുടെ പുതുക്കലായി കണ്ടു നാട്ടിൽ സൗഹാർദ്ദവും ഐക്യവും ശാന്തിയും ഊട്ടിയുറപ്പിക്കുന്നതിന് ഉപയോഗപ്പെടുത്തണമെന്ന് കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ആഹ്വാനം ചെയ്തു.സ്വന്തം സുഖസൗകര്യങ്ങളിലേക്കും ആർഭാട ജീവിതത്തിലേക്കും മാറിപ്പോയ …

കേരളത്തെ ഭാരതത്തില്‍ നിന്നും വിഭജിക്കാൻ ഗൂഢാലോചന: പികെ കൃഷ്ണ ദാസ്

കാസര്‍കോട്: കേരളത്തെ ഭാരതത്തില്‍ നിന്നും അടര്‍ത്തിമാറ്റാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പികെ കൃഷ്ണദാസ് പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച വന്ദേമാതര സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളുലെന്നും ദേശീയ ഗീതത്തിനില്ലാത്ത വിലക്കു കേരളത്തിൽ ഏർപ്പെടുത്തിയ വി.ഡി.സതീശൻ സർക്കാർ നടപടി ഈ സംശയം ബലപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.1947-ല്‍ ഭാരതവിഭജനത്തിനുമുന്‍പ് വന്ദേമാതരം ഗീതത്തെ വിഭജിച്ചതിനു സമാനമാണ് ഇപ്പോഴത്തെ നീക്കം. …

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം പി കരുണാകരൻ അന്തരിച്ചു

കാസർകോട്: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവും ദീർഘകാലം സിപി എം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയംഗവുമായിരുന്ന ഇളമ്പച്ചിയിലെ എം പി കരുണാകരൻ(77) അന്തരിച്ചു. ശനിയാഴ്ച പൊതുദർശനത്തിനു ശേഷം മൃതദേഹം കണ്ണൂർ ഗവ: പെരിയാരം മെഡിക്കൽ കോളേജിന് കൈമാറും.സിപി എം തൃക്കരിപ്പൂർ സൗത്ത് മുൻ ലോക്കൽ സെക്രട്ടറിയായിരുന്നു. കെഎസ് വൈ എഫിലൂടെയാണ് ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. ദേശാഭിമാനി ഏജൻ്റ്, കർഷക തൊഴിലാളി യൂണിയൻ വില്ലേജ് സെക്രട്ടറി, ബ്ലോക്ക് കമ്മിറ്റിയംഗം, തൃക്കരിപ്പൂർ വിവേഴ്‌സ് സൊസൈറ്റി പ്രസിഡന്റ്, നവോദയ വനശാല പ്രസിഡൻ്റ, …

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യയിൽ ആക്രമണം ശക്തം: ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള സൈനിക ഏറ്റുമുട്ടലുകൾ കൂടുതൽ രൂക്ഷമായി തുടരുന്നു. കുവൈറ്റിലെയും ബഹ്‌റൈനിലെയും യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി സൈന്യം അറിയിച്ചു. ​യു.എസ് പ്രത്യാക്രമണം: ഇറാനിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കൻ സേന തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാനാണ് തങ്ങളുടെ നീക്കമെന്ന് പെന്റഗൺ വ്യക്തമാക്കി. ​ഉപരോധം കടുപ്പിച്ച് യു.എസ്: ഇറാനെതിരെ സാമ്പത്തിക ഉപരോധം ശക്തമാക്കാൻ അമേരിക്കൻ ട്രഷറി വിഭാഗം തീരുമാനിച്ചു. …

അതിജീവിതയുടെ മൊഴിയില്‍ ഒട്ടേറെ വൈരുധ്യങ്ങള്‍’; പാലത്തായി പോക്സോ കേസിൽ പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പാലത്തായി പോക്സോ കേസിൽ പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു. ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. തലശേരി പോക്സോ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണ് മരവിപ്പിച്ചത്. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. പത്മരാജന് ഹൈക്കോടതി ജാമ്യം നല്‍കി. ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാള്‍ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുധ്യങ്ങളും തിരുത്തലുകളും …

നങ്കൂരത്തിൽ കുടുങ്ങിയ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; മൃതദേഹം കാണാതായ ഫൗസിയയുടെതാണെന്ന് സംശയം, ഭർത്താവിനെ കാണാനില്ല, പൊലീസ് അന്വേഷണം തുടങ്ങി

മലപ്പുറം: തിരൂർ പുഴക്ക് സമീപം ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിൽ ആയിരുന്നു സ്ത്രീയുടെ മൃതദേഹം. വെള്ളിയാഴ്ച ഉച്ചയോടെ മത്സ്യബന്ധനത്തിന് പോകാനിരുന്ന ‘സമർഖന്ദ്’ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികൾ ആണ് ചാക്ക് കണ്ടത്. ചാക്കിനുള്ളിൽ മനുഷ്യശരീരമുണ്ടെന്ന് ഉറപ്പാക്കിയതോടെ മത്സ്യത്തൊഴിലാളികൾ തിരൂർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോൾ ചാക്കിനുള്ളിൽ മൃതദേഹമാണെന്ന് കണ്ടെത്തി. കഴിഞ്ഞദിവസം കാണാതായ പടിഞ്ഞാറേക്കര ബീച്ച് സ്വദേശിനി ഫൗസിയ (37)യുടേതായിരിക്കാമെന്ന സംശയം പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം …

ചെമ്പകത്തണല്‍ കൂട്ടായ്മ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ഞായറാഴ്ച

കാസര്‍കോട്: ചെമ്പകം പൂക്കുമിടം ചാരിറ്റി ആന്‍ഡ് കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നെക്രാജയിലെ ചന്ദ്രമ്പാറ ചാത്തപ്പാടിയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറ്റം ഞായറാഴ്ച നടക്കും.രാവിലെ 9ന് നടക്കുന്ന ചടങ്ങില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ താക്കോല്‍ കൈമാറും. ജില്ലാ സെക്രട്ടറി എം രാജഗോപാല്‍ വിശിഷ്ടാതിഥിയാകും. കാസര്‍കോട് ഏരിയ സെക്രട്ടറി ടിഎംഎ കരീം, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ ഭവനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ചെമ്പകത്തണല്‍ …

ഏഴുവര്‍ഷത്തിനിടയില്‍ 9 ക്രിമിനല്‍ കേസുകളില്‍ പ്രതി, പൊതുസമൂഹത്തിന് ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കാന്‍ ഉത്തരവ്

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഴീക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കിക്കെതിരെ (29) കാപ്പ ചുമത്തി ഉത്തരവിറങ്ങി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടും ശുപാര്‍ശയും പരിഗണിച്ച് ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഒന്‍പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് യുവാവ്. അര്‍ജുന്‍ ആയങ്കി പൊതുസമൂഹത്തിന് ഭീഷണിയാണെന്ന് പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയാല്‍ വീണ്ടും സമാനമായ …

തെന്നിന്ത്യന്‍ മുതിര്‍ന്ന നടി സൗകാര്‍ ജാനകി അന്തരിച്ചു; സൂര്യമാനസം ഉള്‍പ്പെടേയുള്ള മലയാള സിനിമകളില്‍ അഭിനയിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ മുതിര്‍ന്ന നടി സൗകാര്‍ ജാനകി അന്തരിച്ചു. 94 വയസ്സായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അറിയപ്പെടുന്ന മുതിര്‍ന്ന നടിയാണ് സൗകാര്‍ ജാനകി. അഞ്ചുമണിമുതല്‍ തേനാംപേട്ടിലെ സെന്റാഫ് റോഡില്‍ നടിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെയ്ക്കും. ഏഴുപതിറ്റാണ്ടിലേറെയായി തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ രംഗത്തു പ്രവര്‍ത്തിച്ചുവരുന്നിരുന്നു.1955 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം സൗകാര്‍ എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെയാണ് നടി ‘സൗകാര്‍ ജാനകി എന്ന …

മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു; 3 പേര്‍ മരിച്ചു, 26 പേര്‍ക്ക് പരിക്ക്, അപകടം കര്‍ണാടക ചിത്രദുര്‍ഗയില്‍

ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുണ്ടായ ബസ് അപകടത്തില്‍ നഴ്‌സിങ് വിദ്യാര്‍ഥിയടക്കം 3 പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്ക്. മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ 19 പേര്‍ മലയാളി വിദ്യാര്‍ത്ഥിനികളാണ്. എന്നാല്‍ ഇവരുടെ ആരുടേയും പരിക്ക് ഗുരുതരമല്ല. ബസിന്റെ ഡ്രൈവര്‍ ഗുരുപ്രസാദും ക്ലീനര്‍ ശങ്കറും ഒരു വിദ്യാര്‍ഥിനിയുമാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്. ദേശീയപാത 48 ല്‍ അയ്മംഗല പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് അപകടമുണ്ടായത്. ഗോവയില്‍ നിന്ന് ബംഗളൂരുവിലേക്ക് വന്ന …

ഓണം വെളളത്തിലാകുമോ? ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; കാസര്‍കോട് അടക്കം 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണനാളുകളില്‍ മഴയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ മാസം 25 വരെ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 23 ന് നാലു വടക്കന്‍ ജില്ലകളിലും, തിങ്കളാഴ്ച മധ്യ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഞായറാഴ്ച കാസര്‍കോട്, കണ്ണൂര്‍, വയനാട് കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും, ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. …

സോഷ്യല്‍ മീഡിയ താരം അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി; വിയോഗം 106-ാം വയസില്‍

കോട്ടയം: ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ താരം കോട്ടയം അയ്മനം സ്വദേശിയായ അമ്മുക്കുട്ടി അമ്മൂമ്മ അന്തരിച്ചു. 106 വയസായിരുന്നു. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ചെറുമകള്‍ ഗോപികയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മലയാളികള്‍ അമ്മുക്കുട്ടി അമ്മൂമ്മയെ ഏറെ പരിചയം. ഗോപിക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ മരണവിവരം പുറത്തുവിട്ടത്. ഈ പ്രായത്തിലും കൊച്ചുമകളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിശേഷങ്ങള്‍ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഒരു നൂറ്റാണ്ടിലേറെ നീണ്ട ജീവിത യാത്രയില്‍ കണ്ടതും അറിഞ്ഞതുമായ കഥകളും പഴഞ്ചൊല്ലുകളും അനുഭവകഥകളും സോഷ്യല്‍ മീഡിയിലൂടെ പങ്കുവച്ചിരുന്നു. മലയാള …

പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശം, വ്യക്തമായത് വയോധികയുടെ കൊലപാതകം; മരണത്തില്‍ മകനും പെണ്‍സുഹൃത്തും അറസ്റ്റില്‍

പത്തനംതിട്ട: കുമ്പനാട്ടെ 75 കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പൊന്നമ്മ തോമസി(75)നെ തൊഴിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് കോയിപ്രം പൊലീസ് പറഞ്ഞു.സംഭവത്തില്‍ പൊന്നമ്മയുടെ മകന്‍ ടിജോ തോമസ് (37), സുഹൃത്ത് റിന്‍സി മോള്‍ (37) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. പൊലീസിനു ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശമാണ് കൊലപാതകം പുറത്തറിയാന്‍ നിര്‍ണായകമായത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തില്‍ ചില അസ്വാഭാവികതകള്‍ ശ്രദ്ധയില്‍പ്പെട്ടു. …

തിരുവോണത്തിന് ബെവ്‌കോയ്ക്ക് മാത്രം അവധി, ചതയദിനം സംസ്ഥാനത്ത് ഡ്രൈഡേ; ഉത്രാടം, അവിട്ടം നാളുകളില്‍ തിരക്കേറും

തിരുവനന്തപുരം: അടുത്തടുത്ത ദിവസങ്ങളില്‍ ബെവ്‌കോ ഔട്ട്ലെറ്റുകള്‍ക്ക് അവധി വരികയാണ്.തിരുവോണ ദിനമായ 26 നും ശ്രീനാരായണഗുരു ജയന്തി ദിനമായ 28നും ബവ്‌റിജസ് മദ്യവില്‍പനശാലകള്‍ തുറക്കില്ല. എന്നാല്‍ ബാറുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ വില്‍പനശാലകളും തിരുവേണ ദിവസം പ്രവര്‍ത്തിക്കും. ചതയം ദിനത്തില്‍ സംസ്ഥാനത്ത് ഡ്രൈഡേ ആയിരിക്കും.ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത്തവണയും മലയാളി ഓണനാളുകളില്‍ കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ കണക്ക് റെക്കോഡ് ഭേദിക്കുമെന്നാണ് വിവരം. കഴിഞ്ഞ ഓണക്കാലത്ത് ബെവ്‌കോ 826 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഓണം സീസണിലെ 10 ദിവസങ്ങളിലെ മാത്രം …

ക്ഷേമപെന്‍ഷന്‍ അട്ടിമറിക്കെതിരെ കയ്യാറില്‍ സിപിഎം ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

കുമ്പള: സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ വീടുകളില്‍ നേരിട്ടെത്തിക്കുന്ന വിതരണ സംവിധാനം അട്ടിമറിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ആവശ്യപ്പെട്ട് കയ്യാറില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. വില്ലേജ് ഓഫീസിന് മുന്നില്‍ സിപിഎം കുടാള്‍ മേര്‍ക്കള ലോക്കല്‍ കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ജില്ലാ കമ്മിറ്റി അംഗം സിഎ സുബൈര്‍ ഉദ്ഘാടനം ചെയ്തു. വയോധികരും രോഗികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവിതത്തിന്റെ ആശ്രയമാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍. പെന്‍ഷന്‍ വിതരണം മുടങ്ങുന്നത് അവരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ …

ട്രെയിന്‍ യാത്രക്കിടെ ട്രാക്കില്‍ വീണ് കാണാതായ വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി, കയ്യടിനേടി ആര്‍പിഎഫ്; ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടെ അബദ്ധത്തില്‍ ട്രാക്കില്‍ വീണ് കാണാതായ വിലപിടിപ്പുള്ള രണ്ട് മൊബൈല്‍ ഫോണുകള്‍ വീണ്ടെടുത്ത് കാസര്‍കോട് ആര്‍പിഎഫ്. കിലോമീറ്ററുകളോളം ട്രാക്കിലൂടെ തിരച്ചില്‍ നടത്തിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നഷ്ടപ്പെട്ട ഐഫോണുകള്‍ സേന ഉടമസ്ഥര്‍ക്ക് തിരികെ നല്‍കിയത്. ബുധനാഴ്ച രാത്രി മംഗളൂരുവില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്ത ഒരു വനിതാ യാത്രക്കാരിയുടെ ഏകദേശം 80,000 രൂപവരുന്ന ഐഫോണ്‍ ട്രാക്കില്‍ വീണ് നഷ്ടമായിരുന്നു. വിവരത്തെ തുടര്‍ന്ന്കാസര്‍കോട് റെയില്‍വേ സംരക്ഷണ സേനയിലെ എ.എസ്.ഐ കെജെ വിനോജ്, കോണ്‍സ്റ്റബിള്‍ ശശീധരന്‍ എന്നിവര്‍ …

രാജ്യസഭാ എംപിയുടെ മകനോടിച്ച ആഡംബര കാർ ഇടിച്ച് യുവതി മരിച്ചു, പ്രതിയെ പിടികൂടാതെ പൊലീസ്

ഹൈദരാബാദ്: രാജ്യസഭാംഗത്തിന്റെ മകൻ അമിതവേഗത്തിലും അശ്രദ്ധമായും ഓടിച്ച ആഡംബര കാർ ഇടിച്ച് യുവതി മരിച്ചു. വസ്ത്രാലയത്തിലെ ജീവനക്കാരിയായിരുന്ന ഭാരതി മുഖി (26) ആണ് മരിച്ചത്. ഹൈദരാബാദില്‍ ഓഗസ്റ്റ് 16 നായിരുന്നു സംഭവം. പവന്‍ കല്യാണിന്റെ പാര്‍ട്ടിയായ ജനസേനയുടെ രാജ്യസഭാംഗം ലിംഗമാനേനി രമേഷിന്റെ മകന്‍ ലിംഗമാനേനി സഞ്ജൂഷ് ഓടിച്ച ആഡംബര കാറാണ് യുവതിയെ ഇടിച്ചത്. ഇനോര്‍ബിറ്റ് മാളിലെ ഒരു തുണിക്കടയിലെ ജീവനക്കാരിയായിരുന്നു മരണപ്പെട്ട യുവതി. മധപുരിയില്‍വെച്ച് തന്റെ ജോലി സ്ഥലത്തേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.ഭാരതി മുഖിയും …