കാസര്‍കോട്: സ്കൂട്ടിയില്‍ എത്തിയ സംഘം വീടിന്റെ ഗേറ്റ് കടത്തി കൊണ്ടുപോയതായി പരാതി. ചെമ്മനാട് കൂവത്തൊട്ടിയിലെ വികെ ജയനാരായണന്‍ നമ്പ്യാരുടെ വീട്ടിലെ ഗേറ്റാണ് മോഷ്ടാക്കള്‍ എടുത്തുകൊണ്ട്പോയത്. കഴിഞ്ഞ ഒക്ടോബര്‍ 27 ന് വൈകുന്നേരമാണ് മോഷണം നടന്നതെന്ന് മേല്‍പറമ്പ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. വീടിന് മുന്നിലെ മെയിന്‍ ഗേറ്റിന് സമീപത്തെ ഏകദേശം 5500 രൂപവരുന്ന ചെറിയ ഗേറ്റാണ് മോഷണം പോയത്. രണ്ടുപേര്‍ സ്കൂട്ടിയില്‍ ഗേറ്റ് കൊണ്ടുപോകുന്നതിന്റെ ദൃശ്യം സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ മേല്‍പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







