ഉദുമ: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബേക്കല്‍ മൗവ്വലിലെ പ്രവാസി മരിച്ചു. പരേതനായ കല്ലിങ്കാല്‍ മൊയ്തുവിന്റെ മകന് മുഹമ്മദ് കുഞ്ഞി (62) ആണ് മരിച്ചത്. ഗള്‍ഫിലായിരുന്ന മുഹമ്മദ് കുഞ്ഞി അസുഖത്തെ തുടര്‍ന്നാണ് നാട്ടില്‍ ചികില്‍സക്കെത്തിയത്. ഗള്‍ഫില്‍ പൊതുപ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു. മൃതദേഹം മൗവ്വല്‍ രിഫായ്യാ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: സുഹ്റ. മക്കള്‍: സാഹിദ്, സറീന. മരുമകന്: നസീര്‍ ബേക്കല്‍. മറ്റുസഹോദരങ്ങള്‍: മജീദ്, അബൂബക്കര്‍, ആയിഷ, നഫീസ, പരേതനായ അബ്ദുല്ല, ഫാതിമ.







