കൊച്ചി: കുറുപ്പുംപടിയിലുണ്ടായ വാഹനാപകടത്തില്‍ കോളേജ് വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. വേങ്ങൂര്‍ രാജഗിരി വിശ്വജ്യോതി കോളേജിലെ ഒന്നാംവര്‍ഷ സൈക്കോളജി വിദ്യാര്‍ഥിനി റയാ റോയ് (19) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേവന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ഒന്നാം വർഷ ബികോം വിദ്യാർഥി രായമംഗലം പ്ലാപ്പറമ്പിൽ അലൻ ജോർജ് റോയിയെ (18) പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപിൽ പോയ ഓട്ടോ വലതുവശത്തുള്ള ഇടറോഡിലേക്കു തിരിഞ്ഞപ്പോൾ പിന്നാലെ വന്ന ബൈക്ക് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇരുവരും റോഡിൽ തലയിടിച്ചു വീണു. റിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോളേജിൽ ഗായികയായി അറിയപ്പെടുന്ന ആളാണ് റിയ. വൈക്കം പാറയ്ക്കൽ ആനിക്കാട് റോയിയുടെ മകളാണ്.








