കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 960 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,01,560 രൂപയായി. ഗ്രാമിന് 120 രൂപ കുറഞ്ഞ് 12,695 രൂപയിലാണ് കേരളത്തില്‍ വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരു പവന് ഒറ്റയടിക്ക് 1,600 രൂപ കുറഞ്ഞിരുന്നു. രണ്ട് ദിവസത്തിനിടെ പവന് ആകെ 2,560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
22 കാരറ്റിനൊപ്പം മറ്റ് കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വെള്ളിവിലയിലും ഇന്ന് ഇടിവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 10,390 രൂപയിലും പവന് 83,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ജനുവരി 29-നാണ് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 16,395 രൂപയും ഒരു പവന് 1,31,160 രൂപയുമായിരുന്നു വില.
ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണവിലയെയും സ്വാധീനിക്കുന്നത്. എണ്ണവില ഉള്‍പ്പെടെയുള്ള ഘടകങ്ങളും വിപണിയിലെ അനിശ്ചിതത്വവും സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് താഴെയാണ്.








