പാലക്കാട്: ഷൊര്‍ണൂരില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. ശനിയാഴ്ച രാത്രി എട്ടരയോടെ കൊച്ചിന് പാലത്തിന് സമീപമായിരുന്നു സംഭവം. ട്രെയിനിന്റെ പിന്‍ഭാഗമാണ് പാളം തെറ്റിയത്. ഇതേ തുടർന്ന് തൃശ്ശൂർ ഭാഗത്തുനിന്നുമെത്തുന്ന ട്രെയിനുകൾ വള്ളത്തോൾ നഗറിലും മറ്റു സ്റ്റേഷനുകളിലുമായി പിടിച്ചിട്ടു. വിവരമറിഞ്ഞ് റെയിൽവേയിലെ സാങ്കേതിക വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പാളം തെറ്റിയ ബോഗി ട്രാക്കിൽ നിന്ന് നീക്കം ചെയ്തു. അർദ്ധരാത്രിയോടെ ഗതാഗതം പുനസ്ഥാപിച്ചു. പാതയിൽ പിടിച്ചിട്ട ട്രെയിനുകൾ പിന്നീട് കടത്തിവിട്ടു. പാളം തെറ്റിയതിനെ തുടർന്ന് വന്ദേ ഭാരത ഉൾപ്പെടെ പത്തോളം ട്രെയിനുകൾ മൂന്ന് മണിക്കൂർ വൈകി.








