മുംബൈ: ഗായിക റിമി ടോമി വിവാഹിതയായി. ബോഡി ബിൽഡറും ട്രെയ്‌നറും മുംബൈ മലയാളിയുമായ ലിബിൻ മാത്യുവാണ് റിമിയുടെ ജീവിത പങ്കാളി. മുംബൈയിലെ ഡോംബിവല്ലിയിൽ വച്ചായിരുന്നു വിവാഹം. വെള്ള നിറത്തിലെ ഗൗൺ ധരിച്ചു കൊണ്ട് പള്ളിയിലേക്ക് നടന്നുവരുന്ന റിമിയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. റിമിയുടെ സഹോദരൻ റിങ്കു ടോമിയുടെ പിറന്നാൾ ദിനം കൂടിയാണ് ഈ ദിവസം. അതുകൊണ്ടുതന്നെ കുടുംബത്തിന് ഇരട്ടി സന്തോഷം പകരുന്ന ദിനമാണ് ഇന്ന്.
റിമി ടോമിയുടെ ഭാഗത്ത് നിന്ന് മാതാവും സഹോദരങ്ങളും അവരുടെ പങ്കാളികളുമടക്കം പത്തു പേര്‍ മാത്രമേ വിവാഹത്തിന് പങ്കെടുത്തിട്ടുള്ളൂ. ലിബിന്‍ ജനിച്ചു വളര്‍ന്ന സ്ഥലം ആയതുകൊണ്ടാണ് ഡോംബിവ്‌ലിയില്‍ വച്ച് വിവാഹം കഴിക്കുന്നത് എന്ന് നേരത്തെ റിമി ടോമി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് അടുത്ത സുഹൃത്തുക്കളായ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. റിമിയുടെ ജീവിതത്തിലെ പുതിയ തുടക്കത്തിന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തി.








