കാസര്‍കോട്: കോഴിപ്പോര് ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട 6 പേരെ ബദിയടുക്ക പൊലീസ് പിടികൂടി. കറന്തക്കാട് സ്വദേശി ദിനേശ(26), മുഞ്ചിനിയടുക്ക സ്വദേശി ബാലകൃഷ്ണ റായി(46), കോടിയടുക്ക സ്വദേശി സുരവു റായി(42), കുഡ്ലു സ്വദേശി ജയന്ത(48), പൊടിയടുക്ക സ്വദേശി അശോക(55), മക്കിക്കര സ്വദേശി ഈശ്വര(62) എന്നിവരാണ് പിടിയിലായത്. വെളളിയാഴ്ച വൈകുന്നേരം നീര്ച്ചാല് ശന്തിപ്പള്ളയില് വച്ചാണ് കോഴിപ്പോര് ചൂതാട്ട സംഘത്തെ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. പൊലീസിനെ കണ്ട ഏഴുപേര്‍ അവിടെ നിന്ന് ഓടിപ്പോയി. ബാക്കിയുണ്ടായിരുന്നവരെ പൊലീസ് തടഞ്ഞുവച്ചു. അമിതാദായത്തിനുവേണ്ടി പണം പന്തയം വച്ച് കോഴിപ്പോര് എന്ന ചൂതുകളി കളിക്കുന്നതായി വ്യക്തമായി.
കളി സ്ഥലത്തുനിന്നും 5 പൂവന് കോഴികളെയും 1620 രൂപയും പൊലീസ് പിടിച്ചെടുത്തു. എസ്ഐ ടി സുനില്‍ കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീഷ്, മനോജ്, രതീഷ്, സിപിഒ രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിനെത്തിയത്.







